മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹം വര്‍ധിക്കും. സന്താനസൗഖ്യമുണ്ടാകും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. മത്സര രംഗങ്ങളില്‍ വിജയിക്കും.
ഇടവക്കൂറ്: കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)
പുതിയ വ്യാപാരം തുടങ്ങുന്നതിന്റെ ഭാഗമായി വിദഗ്ധോപദേശം തേടും. ക്ലേശകരമായ സാഹചര്യങ്ങളെ ലാഘവത്തോടുകൂടി കൈകാര്യം ചെയ്യുവാന്‍ സാധിക്കും. അമസയത്തുള്ള യാത്ര മാറ്റിവയ്ക്കണം.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം(3/4)
കുടുംബ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ നിര്ബിന്ധിതനാകും. ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കും. വാഹനം മാറ്റി വാങ്ങുവാനിടവരും. ആശയവിനിമയങ്ങളില്‍ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും. സന്താന സംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. അഭയം തേടി വരുന്നവര്‍ക്ക് ആശ്രയം നല്‍കും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ തീരുമാനിക്കും. തൊഴില്‍ മേഖലയോട് ബന്ധപ്പെട്ട് ദൂരയാത്രകള് വേണ്ടിവരും. സമത്വഭാവന സര്‍വാദരങ്ങള്‍ക്കും വഴിയൊരുക്കും. പുതിയ വ്യാപാരങ്ങള്‍ക്ക് തുടക്കം കുറിക്കും. വിവാഹത്തിന് തീരുമാനമാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
ഉപരിപഠനത്തിനനുസരിച്ചുള്ള ഉദ്യോഗം ലഭിക്കും. അശ്രദ്ധമായ വാഹന ഉപയോഗം ഉപേക്ഷിക്കണം. ഗൃഹനിര്‍മാണത്തിന് ഭൂമി വാങ്ങാനിടവരും. അനവസരത്തിലുള്ള വാക്കുകള്‍ അബദ്ധമായിത്തീരും. വ്യക്തിപ്രഭാവത്താല്‍ ആരോപണങ്ങളെ അതിജീവിക്കും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
ശത്രുക്കളായിരുന്നവര്‍ മിത്രങ്ങളായിത്തീരും. ഏറ്റെടുത്ത പദ്ധതികള്‍ നിശ്ചിത സമയത്തില്‍ പൂര്‍ത്തീകരിക്കും. ഔദ്യോഗികമായി ദൂരദേശ യാത്രയ്ക്ക് അവസരം. ആരോഗ്യം തൃപ്തികരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സര്‍വാദരങ്ങള്‍ക്കും വഴിയൊരുക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വ്യാപാര, വിപണന മേഖലകളില്‍ പുരോഗതിയുണ്ടാകും. ബന്ധുജനപ്രീതിയും കുടുംബസുഖവും ഉണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
പ്രവൃത്തി ഗുണങ്ങള്‍ ഉന്നതസ്ഥാനങ്ങളും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഉദ്യോഗത്തിന് സ്ഥാനക്കയറ്റമുണ്ടാകും. മധ്യസ്ഥരുടെ സഹായത്താല്‍ ദാമ്പത്യ അനൈക്യതകള്‍ പരിഹരിക്കപ്പെടും. കടം കൊടുത്ത സംഖ്യയ്ക്ക് പകരം ഭൂമി വാങ്ങുവാനിടവരും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. പുത്രപൗത്രാദികളുടെ സംരക്ഷണം മനസ്സമാധാനത്തിന് വഴിയൊരുക്കും. യാഥാര്‍ത്ഥ്യബോധമില്ലാത്ത പുത്രന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
സഹപാഠികളെക്കാണുവാനും ഗതകാല സ്മരണകള്‍ പങ്കുവയ്ക്കുവാനും അവസരം. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വിശ്വസ്ത സേവനത്തിന് പുരസ്കാരങ്ങള്‍ ലഭിക്കും. പണം കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ നിര്‍ബന്ധിതനാകും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
ധര്‍മ്മ പ്രവൃത്തികള്‍ക്ക് സഹകരിക്കും. വ്യത്യസ്തമായ നിലപാടുകളാല്‍ സംയുക്ത സംരംഭങ്ങളില്‍നിന്നും പിന്മാറും. ചിന്തിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ അനിഷ്ട ഫലങ്ങള്‍ ഒഴിവാകും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: