മാപ്പ് ചോദിക്കാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധി എന്നാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ പറയുന്നത്. സവര്‍ക്കര്‍, ഗാന്ധി, മോദി, പട്ടേല്‍, യാദവ്, നായര്‍, നമ്പൂതിരി…. രാജ്യത്തെ മാന്യതയുള്ള ജാതിയുടേയോ ഉപജാതിയുടേയോ കുടുംബങ്ങളുടേയോ പേരുകളാണ്. സമുദായ അംഗങ്ങള്‍ പേരിന്റെ അവസാനം ജാതിപ്പേര് സ്വീകരിക്കുക സാധാരണമാണ്. കേരളത്തില്‍ ഈഴവരെപ്പോലെ പേരിനൊപ്പം ജാതി വാല് ചേര്‍ക്കാത്ത സമുദായങ്ങളും ഉണ്ട്. എന്നാല്‍ ജനിച്ച ജാതിയുടേതല്ലാതെ മറ്റൊരു ജാതിയുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്ന അല്പത്തം ആരും ചെയ്യാറില്ല. അതിനപവാദമാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ മാത്രമല്ല അച്ഛന് രാജീവും അമ്മ സോണിയയും അമ്മൂമ്മ ഇന്ദിരയുമൊക്കെ ഗാന്ധിമാരായത് ഈ അല്പത്തത്തിലൂടെയാണ്. കുടുംബ പേരാണ് സ്വീകരിച്ചതെങ്കില്‍ ഇന്ദിര അറിയപ്പെടേണ്ടത്് ഇന്ദിര നെഹ്റു എന്നാണ്. ഭര്‍ത്താവിന്റെ പേരാണെന്നു പറയാനാവില്ല. മുസ്ളീം യുവാവിന് പാഴ്സി സ്ത്രീയില്‍ ജനിച്ച ഫിറോസ് ജഹാംഗീര്‍ ഗാണ്ടിയാണ് ഇന്ദിരയുടെ ഭര്‍ത്താവ്. ഗുജറാത്തിലും പഞ്ചാബിലും ഉള്ള ബനിയ വിഭാഗത്തിലും ഉപജാതിയാണ് ഗാന്ധി. എങ്ങനെ ഇന്ദിര, ഗാന്ധി ആയി എന്നതിന് വ്യക്തമായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ദിരയുടെ മക്കളും കൊച്ചുമക്കളും ഗാന്ധി പേര് സ്വന്തമാക്കി. ഗാന്ധി പേരില്‍ അഭിമാനം കൊള്ളുകയാണ് .
ദേവാസുരം സിനിമയിലെ മോഹന്‍ലാല്‍ കഥാപ്രത്രമായ നീലകണ്ഠനെപ്പോലെയാണ് രാഹുല്‍. പ്രശസ്തമായ മംഗലശ്ശേരി തറവാട്ടിലെ മാധവമോനോന്റെ മകന് എന്ന അഭിമാനത്തിലാണ് നീലന് അഹങ്കാരിയായി ജീവിച്ചത്. ഇടയ്ക്കിടെ അച്ഛന്റെ പാരമ്പര്യം നീലകണ്ഠന് പറയുകയും ചെയ്യും. അമ്മയ്ക്കു വിവാഹപൂര്‍വ ബന്ധത്തിലുണ്ടായ മകനാണ് താനെന്നുള്ള വസ്തുത അറിയുന്നതോടെ നീലകണ്ഠന് മാനസികമായി തകരുന്നു. നീലകണ്ഠനും രാഹുലും തമ്മിലുള്ള വ്യത്യാസം ആദ്യത്തെയാള്‍ അറിയാതെയും രണ്ടാമന് അറിഞ്ഞുമാണ് ഇല്ലാത്ത കുടുംബമഹത്വം പേറുന്നത്. എന്നതാണ് മാധവമേനോനല്ല അച്ഛനെന്ന് നീലകണ്ഠനോട് പറഞ്ഞത് അമ്മയാണ്. ഗാന്ധി കുടുംബമല്ല നമ്മുടേതെന്ന് രാഹുലിനോട് ആരു പറയും
.
മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല എന്ന രാഹുലിന്റെ പറച്ചില് കുറെ നാളായി കോണ്‍ഗ്രസുകാരും കമ്മ്യുണ്റ്റുകളും ച്രചരിപ്പിക്കുന്ന കള്ളത്തിന്റെ മറ്റൊരു രൂപമാണ്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതമായി എന്നതാണത്. സത്യവുമായി ബന്ധമില്ലാത്ത അടി്സഥാന രഹിതമായ ആരോപണം മാത്രമാണിത്.
സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന വ്യക്തിത്വമാണ് വീര സവര്‍ക്കര്‍. സുഭാഷ് ചന്ദ്രബോസിനെപ്പോലെ സവര്‍ക്കറും ഗാന്ധിയന്‍ മാര്‍ഗ്ഗമായിരുന്നില്ല സ്വീകരിച്ചിരുന്നത്.. ‘ഒത്തുതീര്‍പ്പുകള്‍’ അവര്‍ക്ക് അന്യമായിരുന്നു. ബ്രിട്ടീഷുകാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.ആ കാലഘട്ടത്തില്‍ ഗാന്ധിജിയും പണ്ഡിറ്റ് നെഹ്റുവും മറ്റ് കോണ്‍ഗ്രസ് നേതാക്കളുമൊക്കെ പലപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഒരിക്കലും ആന്‍ഡമാന്‍ നിക്കോബാറിലെ സെല്ലുലാര്‍ ജയിലിലേക്ക് അയക്കപ്പെട്ടിരുന്നില്ല എന്നോര്‍ക്കണം . നെഹ്റു ബ്രിട്ടീഷ് അതിഥിയെപ്പോലെ ഗസ്റ്റ് ഹൗസുകളില്‍ കഴിഞ്ഞിരുന്നപ്പോള്‍ നേതാജിക്ക് ഇന്ത്യ വിട്ട് വിദേശത്തേക്ക് പോകേണ്ടിവന്നു.. സവര്‍ക്കര്‍ക്ക് ദീര്‍ഘകാലം സെല്ലുലാര്‍ ജയിലില്‍ ഏകാന്ത തടവുകാരനാവേണ്ടിവന്നു. 1911ല്‍ അന്‍പത് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. ആറ് മാസം ഏകാന്ത തടവ്. നാലു മാസം ചങ്ങലക്കിട്ടു. ഏഴുദിവസം വിലങ്ങഴിച്ചേയില്ല. പക്ഷേ ഒരിക്കലും വിദേശിക്ക് മുന്നില്‍ തല കുനിച്ചില്ല.
വീര സവര്‍ക്കര്‍ മാപ്പ് എഴുതിക്കൊടുത്താണ് പോര്‍ട്ട് ബല്റിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചിതനായത് എന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ലണ്ടനില്‍ ബ്രിട്ടീഷ് ആര്‍ക്കൈവ്സില്‍ ഇരിക്കുന്ന രേഖകള്‍.. സവര്‍ക്കര്‍ നല്കിയ അപേക്ഷയും ബ്രിട്ടീഷ് ജയില്‍ അധികൃതര്‍ നല്കുന്ന വിശദീകരണങ്ങളും എല്ലാമടങ്ങിയ രേഖകള്‍ ലഭ്യമാണ്.
1911 ഫെബ്രുവരി 9 ലെ ആഭ്യന്തര വകുപ്പിന്റെ കത്താണ് അതിലൊന്ന്. സവര്‍ക്കര്‍ സമര്‍പ്പിച്ച അപേക്ഷ നിരസിച്ചുകൊണ്ടുള്ള ഒന്നാണത്. ‘in which he prays that general amnesty may be granted to all persons convicted of political offences…‘ അതായത് ‘ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍ക്ക് എല്ലാം രാഷ്ട്രീയ മാപ്പ് കൊടുക്കണം’ എന്ന്. തനിക്ക് വ്യക്തിപരമായി പ്രയോജനം ലഭിക്കണം എന്നല്ല സവര്‍ക്കര്‍ ആവശ്യപ്പെട്ടത്. സവര്‍ക്കര്‍ ദീര്‍ഘകാലം അവിടെ ഏകാന്ത തടവുകാരനായിരുന്നു. അത്രയ്ക്ക് വിഷമം മറ്റാര്‍ക്കും അവിടെ ഉണ്ടായിരുന്നില്ലതാനും. എന്നിട്ടും മറ്റുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മുന്നിലെത്തിയത്.
രണ്ടാമത്തെ പേജില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള കുറിപ്പാണ്. ‘Petition by VD Savarkar for an amnesty to all political offenders (not necessarily including himself)’ . അത് കാണിക്കുന്നതും എല്ലാവര്ക്കും വേണ്ടിയാണ് സവര്‍ക്കര്‍ ഹര്‍ജി നല്‍കിയത് എന്നതാണ്. അതിന് താഴെ സവര്‍ക്കര്‍ക്ക് എന്തുകൊണ്ട് മാപ്പ് കൊടുത്തുകൂടാ എന്ന് കാണിക്കുന്ന അധികൃതരുടെ കുറിപ്പുമുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹം എത്ര വലിയ ശത്രുവായിരുന്നു എന്നത് തെളിയിക്കുന്നതാണത്.
തന്റെ ജീവചരിത്രത്തില്‍ സവര്‍ക്കര്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. ‘It was my duty as a follower of responsive cooperation, to accept such conditions as would enable me to do better and larger work for my country than I was able to do during the years of imprisonment. I would be free thus to serve my mother country, and I would regard it as a social duty.’ ‘ അതായത്, ‘ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാനല്ല, പുറത്തിറങ്ങി, ഇവിടെ കിടന്ന് ചെയ്യുന്നതിലുപരി, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് എന്റെ ദൗത്യമാണ്. എന്റെ മാതൃഭൂമിയെ സേവിക്കാന്‍ അപ്പോള്‍ എനിക്ക് സ്വാതന്ത്ര്യമുണ്ടാവും. അതെന്റെ സാമൂഹ്യ പ്രതിബദ്ധതയായി ഞാന്‍ കാണുന്നു. ‘ജയില്‍ മോചിതനായിട്ട് വീട്ടില്‍ കിടന്നുറങ്ങാനായിരുന്നില്ല, പോരാട്ടം തുടരാനാണ്, സവര്‍ക്കര്‍ ശ്രമിച്ചത്.
അങ്ങനെയുള്ള ഒരാളെയാണ് മാപ്പ് എഴുതികൊടുത്ത ആളായി ചിത്രീകരിക്കുന്നത്. വാദത്തിന് സമ്മതിച്ചാല്‍ പോലും മാപ്പു പറയാന്‍ ഞാന്‍ സവര്‍ക്കറല്ല എന്ന രാഹുലിന്റെ വാചകമടി എത്ര മണ്ടത്തരമാണെന്നത് വേറെ കാര്യം. ഇതേവരെ മാപ്പു പറയാത്ത ആളാണ് പറഞ്ഞിരുന്നെങ്കില്‍ സമ്മതി്ക്കാമായിരുന്നു. അടുത്തിയിടെ പരമോന്നത സു്പ്രീം കോടതിയിലെത്തി മാപ്പ് പറയുക മാത്രരമല്ല എഴുതി കൊടുക്കുകയും ചെയ്ത രാഹുല്‍ ഗാന്ധിയുടെ വിഷണ്ണ മുഖം രാജ്യം മറന്നിട്ടില്ല.’കാവല്ക്കാരന് കള്ളനാണേ’ എന്നു പറഞ്ഞ് പ്രധാനമന്ത്രിയെ ആക്ഷേപിച്ചതിനായിരുന്നു അത്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര് എസ് എസ് ആണെന്ന പറഞ്ഞ് പുലിവാല് പിടിച്ചപ്പോളും രാഹുല്‍ ആദ്യം പറഞ്ഞത് വാക്കു മാറ്റില്ലന്നാണ്. അവസാനം കേസായപ്പോള്‍ കോടതിയിലെത്തി മാപ്പു പറഞ്ഞ രാഹുലിനെയും ആരും മറന്നിട്ടില്ല.
‘സത്യം പറഞ്ഞതിന് നിങ്ങള്‍ ഒരിക്കലും മാപ്പു പറയേണ്ടതില്ല, അറിയാവുന്നതും സത്യവുമായവ മനസ്സു തുറന്നു പറയണം’. എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ രാഹുലിനു ബാധകമാകുമോ എന്നത് ജനം തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: