കളമശേരി: ഫാക്ടിന്റെ ഉല്‍പ്പാദന ശേഷി കൂട്ടാനും കാപ്രോലാക്ടം ഉത്പാദനം ഈ വര്‍ഷം തുടങ്ങാനും തീരുമാനിച്ചു. ജീവനക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുകൂല നിലപാടിനെ തുടര്‍ന്ന് അംഗീകരിച്ചത്. ഫാക്ട് സിഎംഡി തൊഴിലാളി സംഘടനകളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി.
ഭൂമി കേരള സര്‍ക്കാരിന് വിറ്റ വകയില്‍ ലഭിച്ച 967 കോടി രൂപ ഉപയോഗിച്ച് സമയബന്ധിതമായി ഫാക്ടം ഫോസ് ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു.
ദീര്‍ഘകാല കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ജനുവരിയില്‍ തുടങ്ങും. റിട്ടയര്‍മെന്റ് പ്രായം 58ല്‍ നിന്ന് 60 ആക്കണമെന്ന ആവശ്യവും പരിഗണിക്കും. സര്‍വീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക് (സിആന്ഡി) ഗ്രൂപ്പില്‍ താഴെയുള്ള തസ്തികകളില്‍ നിയമനം നടത്തുന്നത് പരിഗണിക്കും. ക്വാര്‍ട്ടേഴ്സുകളുടെ ശോച്യാവസ്ഥ പരിഹരിക്കും. താല്‍ക്കാലിക ജീവനക്കാര്‍ക്ക് അധിക പരിഗണന നല്‍കുന്നുവെന്ന പരാതികളില്‍ അടിയന്തര നടപടിക്ക് എച്ച്ആര്‍ മാനേജരെ സിഎംഡി ചുമതലപ്പെടുത്തി.
തടഞ്ഞ എല്‍ടിഇ, എച്ച്ആര്‍എ തുക തിരികെ ലഭിക്കാന്‍ സര്‍ക്കാരിനെക്കൊണ്ട് അനുകൂല തീരുമാനം എടുപ്പിക്കാന്‍ ശ്രമിക്കുമെന്നും, ദീര്‍ഘകാല കരാറുകളിലെ കുടിശിക ലഭ്യമാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനിക്കാമെന്നും സിഎംഡി അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു. കാപ്രോലാക്ടം ഇറക്കുമതി തീരുവ കൂട്ടുന്നതിന് ഗവണ്മെന്റില് ആവശ്യം അറിയിച്ചു, കാപ്രോലാക്ടം ഉല്പാദനം 2020 മെയില്‍ ആരംഭിക്കാനും തീരുമാനമായി.
ഫാക്ടിന്റെ കട,പലിശ ബാധ്യതകള്‍ തീര്‍ക്കാവുന്ന രീതിയിലുള്ള തീരുമാനം കേന്ദ്രത്തില്‍ നിന്ന് ഉടനെ ഉണ്ടാകുമെന്ന് സിഎംഡി യോഗത്തില്‍ അറിയിച്ചതായി ഫാക്ട് എംപ്ലോയീസ് യൂണിയന് നേതാക്കള്‍ അറിയിച്ചു. ഇതിനിടെ ഫാക്ടുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കേന്ദ്ര കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് വകുപ്പ് മന്ത്രി സദാനന്ദ ഗൗഡയ്ക്ക് ദല്‍ഹി പാര്‍ലമെന്റ് ഹൗസില്‍ സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തില്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: