തന്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആണ് ഉണ്ണിമുകുന്ദന് മാമാങ്കത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിലുള്ള മേക്കോവര്‍ പോസ്റ്ററുകള്‍ സിനിമ പുറത്ത് ഇറങ്ങുന്നതിന് മുന്നേ തന്നെ വൈറല്‍ ആയിരുന്നു.
ഉണ്ണി മുകുന്ദനെ ട്രോളി ഉണ്ണി മുകുന്ദന് തന്നെ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ചിരി പടര്‍ത്തിയിരിക്കുന്നത്. സംഭവം ഇതാണ്, തീറ്ററില്‍ നിന്നും സിനിമ കണ്ടു പുറത്തിറങ്ങവേ ആരാധകര്‍ക്കിടയില്‍ നിന്നും ഒരു ചോദ്യം ‘ പടം കൊള്ളാം മോനേ, മോന് ഏതാ ഇതില്‍ ”. പ്രായം ഏറിയ ആരാധകന്റെ വാക്കുകള്‍ കേട്ട് ഉണ്ണിമുകുന്ദന് ചിരിയടക്കാനായില്ല. പൊട്ടിച്ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു ” ചേട്ടാ അതിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന ആളാണ് ഞാന്‍” . ചിരിപടര്‍ത്തിയ ആ വീഡിയൊ ഫേസ് ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമാണ് ഉണ്ണി മുകുന്ദന് പങ്കുവെച്ചിരിക്കുന്നത്.
മാമാങ്കത്തില്‍ മമ്മൂട്ടിയുടെ സഹ നടനായാണ് ഉണ്ണി എത്തിയിരിക്കുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ അവതരണത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: