കൊച്ചി: ഒരിക്കലും വിശ്വസിക്കാനാകാത്ത ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ചൈനീസ് ഓണ്‍ലൈന്‍ വിപണന കമ്പനിയായ ആലിബാബയുടെ കീഴിലുള്ള അലിഎക്സ്പ്രസ്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനി ഇത്തരത്തിലുള്ള മികച്ച ഇളവുകള്‍ മുന്നോട്ട് വക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 1300 രൂപയിലേറെ വിലവരുന്ന ഉത്പ്പന്നങ്ങളാണ് കേവലം 75 പൈസക്ക് കമ്പനി വില്‍ക്കുന്നത്.
അലിഎക്സ്പ്രസിന്റെ ആപ്പ് ആദ്യമായി ഇന്‍സ്റ്റാൾ ചെയ്യുന്നവര്‍ക്കാകും ഈ ഓഫറിനു അര്‍ഹരാകുക. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസാണ് അലിഎക്സ്പ്രസിന്റെ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തെ എല്ലാ ഭാഗത്തുള്ളവര്‍ക്കും അലിഎക്സ്പ്രസില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും സാധിക്കും. വിവിധ മോഡലുകളിലുള്ള സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ് ഫോണുകള്‍, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് 75 പൈസക്ക് വാങ്ങാന്‍ കിട്ടുന്നത്. ഷഓമി ഉള്‍പ്പടെയുളള മുന്‍നിര ചൈനീസ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും അലിഎക്സ്പ്രസില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ആദ്യം വാങ്ങുന്ന ഉത്പന്നത്തിന്റെ ഒരു യൂണിറ്റ് മാത്രമാണ് 75 പൈസ ഓഫറില്‍ വാങ്ങാന്‍ കഴിയുക. എന്നാല്‍, രണ്ടാമത് വങ്ങുംമ്പോഴും വന്‍ ഇളവ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നുത്. ഒന്നര മാസമാസമാണ് അലിഎക്സ്പ്രസില്‍ നിന്നു വാങ്ങുന്ന സാധനങ്ങള്‍ രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ എത്താന്‍ ശരാശരി എടുക്കുന്ന സമയം. ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടക്കാം. പണമടക്കാന്‍ മറ്റു ചില ഓണ്‍ലൈന്‍ വഴികളും അലിഎക്സ്പ്രസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: