തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള ബാങ്ക് പ്രഖ്യാപനം റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ലൈസന്‍സ് ലഭിക്കാതെ. ഹൈക്കോടതി ഉത്തരവ് തെറ്റിദ്ധരിപ്പിച്ചാണ് കേരളബാങ്കിന് ലൈസന്‍സ് ലഭിച്ചെന്ന പ്രചാരണം നടത്തി ബാങ്ക് പ്രഖ്യാപിച്ചത്.
ജില്ലാ സഹകരണബാങ്കുകളെയും സംസ്ഥാന സഹകരണബാങ്കുകളെയും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനെതിരെ സഹകരണ മേഖലകളിലെ വിവിധ സംഘടനകള്‍ ഹൈക്കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയിരുന്നു. ഇതോടെ ബാങ്ക് ലയനത്തിന് ആര്‍ബിഐ 19 ഉപാധികള്‍ വച്ചു. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബാങ്കിന് ലൈസന്‍സ് ലഭിക്കാന്‍ കേസുകളൊന്നും പാടില്ലെന്ന്. ഇതോടെ കേരള ബാങ്കിന് ലൈസന്‍സ് നല്‍കുന്നതിന് തടസ്സം നേരിട്ടു.
കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. വിഷയം പരിശോധിച്ച കോടതി, ഹര്‍ജികളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ച് മറുപടി നല്കാന് നബാര്‍ഡിനോടും ആര്‍ബിഐയോടും ആവശ്യപ്പെട്ടു. ഇവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കിയാല് മാത്രമേ ഹര്‍ജികളില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കു. എന്നാല്‍, ഹര്‍ജികള്‍ കോടതി തള്ളിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാര്‍ കേരളബാങ്ക് പ്രാവര്‍ത്തികമായെന്ന് പ്രഖ്യാപിച്ചത്. ജില്ലാ സഹകരണ ബാങ്കുകളുടെ ചില ബ്രാഞ്ചുകളില്‍ കേരളബാങ്ക് എന്ന ബോര്‍ഡും പ്രദര്‍ശിപ്പിച്ചു.
കേരള ബാങ്ക് രൂപീകരിക്കാന്‍ ജില്ലാ ബാങ്കുകളെ കൂട്ടിച്ചേര്‍ക്കുന്നതിന് നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജികളില്‍ അധികവും.
ജില്ലാ ബാങ്കുകളെ കേരള ബാങ്ക് ആക്കുന്നതിന് ഓഹരി പങ്കാളിത്തമുള്ളവരുടെ പോതുയോഗം കൂടിയതു പോലും നിയമവിരുദ്ധമെന്നും ഹര്‍ജികളില്‍ പറയുന്നു.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. കേരള ബാങ്ക് പ്രാവര്‍ത്തികമായാല്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ നട്ടെല്ലൊടിക്കുമെന്നാണ് വിലയിരുത്തല്‍. കേരള ബാങ്കിനോടൊപ്പം പ്രാഥമിക സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്നതും ആര്‍ബിഐയില്‍നിന്നു നിയമിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ആയിരിക്കും.
ആര്‍ബിഐ നിയമാവലി അനുസരിച്ച് മാത്രമെ മുന്നോട്ടുപോകാന്‍ സാധിക്കൂ. ബാങ്ക് ഭരണ സമിതിയുടെ അധികാരം നാമമാത്രമാകും. സഹകാരികളുടെ പെട്ടെന്നുള്ള ആവശ്യങ്ങളും നടക്കാതെ പോകും, വായ്പ മുതലുള്ളവ ലഭിക്കുന്നതിനും കാലതാമസം നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: