തുമ്പിക്ക് തൊട്ടാവാടി പൂ
കൊടുക്കുന്ന പ്രായമാണ്
കാമത്തിന്റെ കൂരമ്പുകള്‍
ആ കുഞ്ഞുമാറില്‍
ആഴ്ന്നിറങ്ങി
ഒന്നുമറിയാത്ത കുരുന്നു ബാല്യം
കാമക്രൂരതയില് പിടഞ്ഞൊടുങ്ങി
ഒരുമുഴം കയറില്‍ തൂങ്ങിയാടി
പ്രാണന് വെടിഞ്ഞെന്ന് തീര്‍ച്ചയായി
കുരുന്നുകള്‍ മെല്ലെ പറന്നകന്നു
മേഘങ്ങള്ക്കിടയിലൊതുങ്ങി നിന്നു
നിയമപാലകര്‍ നോക്കുകുത്തികളായി
നിതിപീഠത്തെയും നിശ്ചലമാക്കി
നീതിക്കായി ഒരുകൂട്ടര്‍ നടന്നലഞ്ഞു
നിയമം കാറ്റില്‍ പറന്നകന്നു
ദൈവത്തിന്റെ സ്വന്തം നാട്ടിലിന്ന്
കാമവെറിയോടെ കാട്ടാളന്മാര്
അടുത്ത ഇരയെ തേടുന്നു
അട്ടഹസിച്ച് മതിമറക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: