ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ആമസോണിന്റെ കിന്ഡല് ഡയറക്റ്റ് പബ്ലീക്കേഷന്‍സ് സുധീര്‍ നീരേറ്റുപുറം രചിച്ച സ്ത്രോത്രാഞ്ജലി ഇ-ബുക്ക് രൂപത്തില്‍ പ്രസിദ്ധീകരിച്ചു. കേരളീയ ഗൃഹങ്ങളില്‍ പ്രാചീന കാലം മുതല്‍ ചൊല്ലി വന്നിരൂന്നസ്തോത്രങ്ങളും മന്ത്രങ്ങളും ഈശ്വര സ്തുതികളും മറ്റും സമാഹരിച്ചഒരപൂര്വ ഗ്രന്ഥമാണ് സ്തോത്രാഞ്ജലി.
സന്ധൃാ സമയങ്ങളിലുംവിശേഷാവസരങ്ങളിലും ഇത് പാരായണം ചെയ്യുന്നത് ഈശ്വരാനുഗ്രഹത്തിനും മാനസിക ബൗദ്ധിക വികാസത്തിനും വഴിയൊരുക്കും എന്ന കാരൃത്തില്‍ സംശയമില്ല. ആധുനികലോകത്തിലെ പുതു തലമുറയില്‍പെട്ട യുവതീ യുവാക്കള്‍ക്ക് ഹൈന്ദവാചാരങ്ങളെക്കുറിച്ച് യാതൊരു അറിവും അവര്‍ക്ക് ഇന്നത്തെ വിദ്യാഭ്യാസ പദ്ധതികളിലൂടെ ലഭിക്കുന്നില്ല. ഹൈന്ദവസംസ്കാരത്തെക്കുറിച്ചും അതിന്റെ മഹത്തായ വൈജ്ഞാനികസമ്പത്തിനെക്കുറിച്ചും അറിയുന്നതിനും പൗരാണിക പാരമ്പര്യത്തിനനുസരിച്ച് ധാര്‍മ്മിക ജീവിതം നയിക്കുന്നതിനും ഇത്തരം ഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കുന്നത് ഉചിതമായിരിക്കും.
ഈശ്വരാനുഗ്രഹം ലഭിക്കുന്നതിനും, സമ്പല്‍സമൃദ്ധിയ്ക്കും,ഐശ്വര്യവര്‍ദ്ധനവിനും, ദാരിദ്ര്യദുഃഖനിവാരണത്തിനും, സത്പുത്രലബ്ദ്ധിക്കും മറ്റും ഈപുസ്തകത്തിലെ മന്ത്രങ്ങളും സഹസ്രനാമങ്ങളും നിത്യപാരായണം ചെയ്യുന്നത് ശ്രേയസ്കരമായിരിക്കും. ഈ അപൂര്‍വ്വ ഗ്രന്ഥത്തില്‍ ഗണപതി, ഗുരു, സരസ്വതി, ശിവന്, ശാസ്താ ധ്യാന മന്ത്രങ്ങള്‍, ശിവധ്യാനം (തന്ത്രസമുച്ചയം), ദാരിദ്ര ദഹന ശിവ സ്തോത്രം, ശിവ പഞ്ചാക്ഷരി മന്ത്രം, വിഷ്ണു, വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം, തൃച്ചെങ്ങൂര് ശ്രീ ഭഗവതി സ്തോത്രം, മഹാ മൃത്യുഞ്ജയ മന്ത്രം, നരസിംഹമന്ത്രം, ശിവാഷ്ടകം, ശിവ അഷ്ടോത്തര ശത നാമാവലി, ഗീതാസാരം, ജ്ഞാനപ്പാന, ക്ഷമാപണം എന്നിവ ഭക്തജനങ്ങള്‍ക്കായി സുധീര്‍ നീരേറ്റുപുറം സമാഹരിച്ചിരിക്കുന്നു. ആമസോണിന്റ വെബ്സൈറ്റില്‍ നിന്നും ‘സ്ത്രോത്രാഞ്ജലി’ വാങ്ങാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: