തിരുവനന്തപുരം: ഉന്നത ശേണിയിലുളള ലൈറ്റ്, മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളുടെ നിര്‍മാതാക്കളായ ഐഷര്‍ ട്രക്ക്സ് ആന്റ് ബസസ് തിരുവനന്തപുരത്ത് പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു. വിഇ കമേഷ്യല്‍ വെഹിക്കിള്‍സിന്റെ ഭാഗമായ ഐഷര്‍ ട്രക്ക്സ് ആന്റ് ബസസിന്റെ വില്പനയും സേവനങ്ങളും സ്പെയറുകളും ലഭ്യമാക്കുന്ന 3എസ് വിഭാഗത്തിലുള്ള ഡീലര്‍ഷിപ്പ് കുറ്റിക്കാട്ട് മോട്ടേഴ്സുമായി സഹകരിച്ചാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. തിരുവനന്തപരും ബൈപാസില്‍ ആരംഭിച്ചിട്ടുള്ള ഈ ഡീലര്‍ഷിപ്പിലൂടെ ഐഷര്‍ ഹെവി ഡ്യൂട്ടി, ലൈറ്റ്, മീഡിയം ഡ്യൂട്ടി ട്രക്കുകളും ബസുകളും ലഭ്യമാകും. സമീപ മേഖലയിലുള്ളവര്‍ക്കുള്ള അത്യാധുനീക വില്പനാനന്തര സേവനങ്ങളും ഇവിടെ ലഭിക്കും.വിഇ കമേഷ്യല്‍ വെഹിക്കിള്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വിനോദ് അഗര്‍വാള്‍ ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇതോടെ ഐഷറിന്റെ കേരളത്തിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 16 ആയി ഉയര്‍ന്നു. വില്പന, സേവന, സ്പെയര്‍ സൗകര്യങ്ങള്‍ ലഭ്യമായ 3എസ് കേന്ദ്രങ്ങളുടെ എണ്ണം പത്തായും ഉയര്‍ന്നു. കുറ്റിക്കാട്ട് മോട്ടേഴ്സിന്റെ കൊല്ലം, കോലഞ്ചേരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലായി 25 സര്‍വ്വീസ് ബേകളാണുള്ളത്.
കേരളത്തെ ഒരു സുപ്രധാന വിപണിയായി കണ്ടു കൊണ്ടുള്ള നീക്കങ്ങളാണ് ഇവിടെ അത്യാധുനീക സേവന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനു പിന്നിലെന്ന് വിനോദ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ചെന്നൈയില്‍ ആരംഭിച്ചതിനു പുറമെ തിരുവനന്തപുരത്തും സൗകര്യങ്ങള്‍ ആരംഭിച്ചതോടെ ദക്ഷിണ മേഖലയിലെ ഡീലര്‍ഷിപ്പുകള്‍ 90-നു മുകളിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: