ഫുട്ബോള്‍ മാന്ത്രികന് ഡീഗോ മറഡോണയുടെ ജീവിതത്തിന് സെല്ലുലോയിഡില്‍ ഭാവപൂര്‍ണിമ. മറഡോണയുടെ ജീവിതത്തിലെ യാഥാര്‍ഥ മുഹൂര്‍ത്തങ്ങളും ഫുട്ബോള്‍ മത്സര നിമിഷങ്ങളും ഉള്‍പ്പെടുത്തി ആസിഫ് കപാഡിയ സംവിധാനം ചെയ്ത ഡീഗോ മറഡോണ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.സ്പെഷ്യല്‍ സ്ക്രീനിങ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ഫുട്ബോള്‍ ക്ലബ്ബായ ബാര്‍സലോണയില്‍ നിന്ന് നാപോളിയിലേക്കു മറഡോണ നടത്തിയ കൂടുമാറ്റവും യുവേഫാ കപ്പ് വിജയവും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .2019 ലെ കാന്‍ ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: