തിരുവനന്തപുരം: സംവിധായകന് ശ്രീകുമാറിന്റെ വീട്ടില്‍ പോലീസ് റെയിഡ്. പാലക്കാട്ടെ വീട്ടിലും ഓഫീസിലുമാണ് റെയിഡ്. മഞ്ജുവാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിഡ് നടക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റെയിഡ് നടക്കുന്നത്. ശ്രീകുമാറിനെ അടുത്ത ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്നും അദേഹം പറഞ്ഞു. ശ്രീകുമാര്‍ തന്നെ വധിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മഞ്ജുവാര്യര്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിരുന്നു.
ശ്രീകുമാര്‍ തന്നെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോ എന്ന ഭയം ഉണ്ട്. തനിക്കൊപ്പമുള്ളവരെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ശ്രീകുമാര്‍ കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ഇയാള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മഞ്ജുവാര്യര്‍ ഡിജിപിയെ നേരില്‍ കണ്ടു നല്കിയ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. നേരത്തെയും ശ്രീകുമാറിനെതിരെ മഞ്ജുവാര്യര്‍ ആരോപണം ഉന്നയിച്ചിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന് എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. സിനിമയ്ക്ക് ശേഷം സമൂഹമാധ്യങ്ങളിലൂടെ തനിക്ക് നേരെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ ഇയാളുടെ സുഹൃത്തുമാണെന്ന് മഞ്ജു പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: