കൊച്ചി: ഗാര്‍ഹിക സുരക്ഷ ദിനത്തില്‍, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ലോക്കിങ് സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്റെജ് ലോക്ക്സ്, സൗജന്യ ഹോം സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാമുകള്‍ അവതിരിപ്പിച്ചു. പൗരന്മാര്ക്ക് അവരുടെ വീടുകളുടെ സുരക്ഷ അളക്കാന്‍ ഇതുവഴി കഴിയും. സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കാക്കാനും ഗാര്‍ഹിക സുരക്ഷയിലെ ഏതെങ്കിലും പഴുതുകള്‍ പരിഹരിക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാനും ഇത് പൗരന്മാരെ സഹായിക്കും. പൊതുജനങ്ങളെ വീടുകളുടെ സുരക്ഷയെ കുറിച്ച് ബോധവാന്മാരാക്കുന്നതിന് ഗോദ്റെജ് ലോക്കുകള്‍ നയിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പൊതു അവബോധ ക്യാമ്പയിനായ ഹര് ഗര്‍ സുരക്ഷിതിന്റെ ഒന്നാം വാര്‍ഷിക ഭാഗമായാണ് ഹോം സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാമുകള്‍.
ഗാര്‍ഹിക സുരക്ഷ ഇന്ത്യയില്‍ ഒരു പ്രധാന പ്രശ്നമായി തുടരുന്നതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍.സി.ആര്.ബി) പ്രകാരം 2017ല്‍ വീടുകളുടെ പരിസരങ്ങളില്‍ നിന്നായി മോഷണം, കവര്‍ച്ച, ഭവനഭേദനം, കൂട്ടകവര്‍ച്ച തുടങ്ങിയ സംഭവങ്ങളില്‍ 2,44,119 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2016നെ അപേക്ഷിച്ച് 2017ല്‍ ഗാര്‍ഹിക സുരക്ഷാ സംഭവങ്ങളില്‍ 10.53 ശതമാനം വര്‍ധനവ് ആശങ്കാജനകമാണ്. ഗോദ്റെജ് ലോക്സിന്റെ ഹര് ഗര്‍ സൂരക്ഷിത് റിപ്പോര്‍ട്ട് അനുസരിച്ച് 64 ശതമാനം ഇന്ത്യക്കാര്‍ ഇത്തരം ഭീഷണികള്‍ കൈകാര്യം ചെയ്യാന്‍ സജ്ജരുമല്ല. ഇതേ തുടര്‍ന്നാണ് ഗാര്‍ഹിക സുരക്ഷയില്‍ അവബോധം സൃഷ്ടിക്കാന്‍ ഗോദ്റെജ് ലോക്ക്സ് ഹോം സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. ക്യാമ്പയിന് വേണ്ടി ഏജന്റ്ഓഫ്സേഫ്റ്റി എന്ന തീമില്‍ പുതുതായി ആരംഭിച്ച ഹര്ഗര്സുരക്ഷിത്.കോം വെബ്സൈറ്റ് സന്ദര്‍ശിച്ച് ആളുകള്‍ക്ക് ഇന്ത്യയില്‍ എവിടെ നിന്നും സൗജന്യം സേവനം നേടാം. ഓരോ മൂന്ന് മിനിറ്റിലും ഒരു ഭവന ഭേദനം, കവര്‍ച്ച, മോഷണം, എന്നിവ ഇന്ത്യയില്‍ നടക്കുന്നു. ഇത് ഗുരുതരവും ആശങ്കപ്പെടുത്തുന്നതും എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട വിഷയവുമാണ്, ഹര് ഗര്‍ സുരക്ഷിതിനെ കുറിച്ചും പുതിയ പ്രഖ്യാപനത്തെക്കുറിച്ചും ഗോദ്റെജ് ലോക്സിന്റെ എക്സിക്യൂട്ടീവ് വിപി & ബിസിനസ് ഹെഡ് ശ്യാം മോത്വാനി പറഞ്ഞു. ഹര് ഗര്‍ സുരക്ഷിത് ക്യാമ്പയിന് വേണ്ടി 44 കോടി രൂപയാണ് ഇതുവരെ നിക്ഷേപിച്ചത്. ഇനിയും നിക്ഷേപം തുടരുമെന്നും ശ്യാം മോത്വാനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: