മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
മുന്‍കോപം നിയന്ത്രിക്കണം. സമൂഹത്തില്‍ ഉന്നതരുമായി സുഹൃദ് ബന്ധങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവസരമുണ്ടാക്കും. ബന്ധുവിന് സാമ്പത്തിക സഹായം നല്കുവാന് ഇടവരും. സന്താന സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും.
ഇടവക്കൂറ്: കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)
പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രയാസം തരണം ചെയ്യുവാനുള്ള ആത്മധൈര്യം വന്നുചേരും. നടപടിക്രമങ്ങളില്‍ കൃത്യത പാലിക്കും. ആത്മപ്രശംസ അധികമാകരുത്. മുന്‍കോപം നിയന്ത്രിക്കണം. പൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി പുതിയ ദൗത്യം ഏറ്റെടുക്കും.
മിഥുനക്കൂറ്: മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)
അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. പ്രവര്ത്തനമണ്ഡലങ്ങളില്നിന്നും സാമ്പത്തിക നേട്ടം വര്‍ധിക്കും. കുടുംബ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അപേക്ഷിക്കുന്ന പദ്ധതികള്‍ക്ക് അന്തിമ നിമിഷത്തില്‍ അനുമതി ലഭിക്കും.
കര്‍ക്കടകക്കൂറ്:പുണര്‍തം(1/4),പൂയം, ആയില്യം
കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവൃത്തി മണ്ഡലങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകും. വാഹനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. അനാവശ്യ ചിന്തകളും അബദ്ധ ധാരണകളും ഉപേക്ഷിക്കണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
തൃപ്തിയില്ലാത്ത മേഖലകളിലുള്ള ഉദ്യോഗത്തില്‍ പ്രവര്‍ത്തിക്കുവാനിടവരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കുവാനിടവരും. ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആനുകൂല്യങ്ങള്‍ വര്‍ധിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
ഔദ്യോഗികമായി ചുമതലകളും യാത്രാക്ലേശവും വര്‍ധിക്കും. വിദഗ്ദ്ധോപദേശം തേടാതെ ഒരു പ്രവര്‍ത്തിയിലും പണം മുടക്കരുത്. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കൂട്ടുകച്ചവടത്തില്‍നിന്നും പിന്മാറും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
ചുമതലകള്‍ വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും. നിര്‍ത്തിവച്ച വ്യവസായം പുനരാരംഭിക്കും. കഠിനപ്രയത്നത്താല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വര പ്രാര്‍ത്ഥനകളാല്‍ സാധിക്കും. പ്രവൃത്തി മണ്ഡലങ്ങളില്‍നിന്നും സാമ്പത്തിക നേട്ടമുണ്ടാകും. വിട്ടുവീഴ്ച മനോഭാവത്താല്‍ കുടുംബത്തില്‍ സമാധാനമുണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
പ്രവര്‍ത്തനശൈലിയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകും. അനാവശ്യമായി അന്യരുടെ കാര്യത്തില്‍ ഇടപെടരുത്. ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. മുന്‍കോപം നിയന്ത്രിക്കണം.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ തൃപ്തിയാകും വിധത്തില്‍ പൂര്‍ത്തീകരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധയും, കൃത്യതയും വേണം.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഭൂമി ക്രയവിക്രയത്തിനു ലാഭമുണ്ടാകും. വിദേശയാത്രയ്ക്കു സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
പുരോഗതിയില്ലാത്ത ഗൃഹം വില്‍പ്പന ചെയ്യുവാന്‍ തീരുമാനിക്കും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. ചെലവിന് നിയന്ത്രണം വേണം അശ്രാന്ത പരിശ്രമത്താല്‍ പ്രതിസന്ധികള്‍ തരണം ചെയ്യും. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇടപെടരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: