നവംബര്‍ 17 മുതല്‍ 23 വരെ
മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഭക്തിപുരസരം ചെയ്യുന്ന കാര്യങ്ങള്‍ വിജയിക്കും. ഭരണസംവിധാനത്തിലുള്ള അപാകതകള്‍ക്ക് പരിഹരിക്കുവാന്‍ ഉപദേശം തേടും. അശരണരായവര്‍ക്ക് സാമ്പത്തിക സഹായം നല്കുവാന് ഇടയാകും.
ഇടവക്കൂറ്:
കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)
തൃപ്തിയായ വിഷയത്തിന് പുതിയ വിദ്യ ആരംഭിക്കും. പ്രവൃത്തി മണ്ഡലങ്ങളില്‍നിന്നും സാമ്പത്തിക വരുമാനം വര്‍ധിക്കും. ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ സര്‍വ്വകാര്യ വിജയം നേടും.
മിഥുനക്കൂറ്:
മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)
കലാകായിക മത്സരങ്ങളില്‍ വിജയിക്കും. പ്രായാധിക്യമുള്ളവരുടെ വാക്കുകള്‍ക്ക് പരിഗണന നല്കുന്നതില് ആത്മാഭിമാനം തോന്നും. ദൂരദേശവാസവും യാത്രാക്ലേശവും വര്‍ധിക്കും.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
ബൃഹത് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. പുതിയ കരാര്‍ ജോലികളില്‍ ഒപ്പുവയ്ക്കുവാനിടവരും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ലാഭാനുഭവങ്ങള്‍ വര്‍ധിക്കും.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും. പലപ്പോഴും മേലധികാരികള്‍ക്ക് പ്രതിനിധിയായി പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
വ്യാപാരവ്യവസായ മേഖലകളുടെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും. സമാനചിന്താഗതിയുള്ളവരുമായി സംസര്‍ഗത്തിലേര്‍പ്പെടുവാന്‍ അവസരമുണ്ടാകും. ഏറ്റെടുത്ത ജോലികള്‍ ചെയ്തു തീര്‍ക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
വിദഗ്ദ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. ആശയവിനിമയത്തില്‍ അപാകതയുണ്ടാകാതെ സൂക്ഷിക്കണം. ലാഭോദ്ദേശ്യം മനസ്സില്‍ കരുതി ഭൂമി വാങ്ങും.
വൃശ്ചികക്കൂറ്:
വിശാഖം(1/4), അനിഴം, തൃക്കേട്ട
ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ ജോലി രാജിവയ്ക്കും. സുവ്യക്ത കര്‍മ്മ പദ്ധതികള്‍ക്കു പണം മുടക്കും. പുതിയ വ്യാപാരത്തിന് തുടക്കം കുറിക്കും. ഉദ്ദേശിച്ച വിഷയത്തിന് ഉപരിപഠനത്തിന് ചേരും.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
ജാമ്യം നല്കുവാനുള്ള സാഹചര്യങ്ങളില്‍നിന്നും യുക്തിപൂര്‍വം പിന്മാറും. വ്യവസായം നവീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. സന്താന സംരക്ഷണം പലപ്പോഴും ആശ്വാസത്തിന് വഴിയൊരുക്കും. പഠിച്ച വിദ്യ പ്രാവര്‍ത്തികമാക്കുവാന്‍ അവസരം ഉണ്ടാകും.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
പുതിയ വിദ്യ അഭ്യസിക്കുവാനും പകര്‍ന്നുകൊടുക്കുവാനും അവസരം വന്നുചേരും. ഗൃഹപ്രവേശന കര്‍മ്മം നിര്‍വഹിക്കും. ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. സഹപ്രവര്‍ത്തകനു സാമ്പത്തിക സഹായം ചെയ്യുവാനിടവരും.
കുംഭക്കൂറ്:
അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
പുതിയ വ്യവസായത്തിനു തുടക്കം കുറിക്കും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആര്ജവമുണ്ടാവും. അപകീര്‍ത്തി ഒഴിവാക്കുവാന്‍ അധികാരസ്ഥാനം ഒഴിയും. നിര്‍ത്തിവച്ച പാഠ്യപദ്ധതിക്കു തുടക്കം കുറിക്കും.
മീനക്കൂറ്:
പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
വ്യവസായ നവീകരണത്തിന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കും. ദാമ്പത്യസുഖവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സുരക്ഷിതമല്ലാത്ത പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊന്നിന് ചേരും.
ഫോണ്‍: 9446942424
പ്രതികരിക്കാൻ ഇവിടെ എഴുതുക: