കോട്ടയം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ 7,64,71,415 കര്‍ഷകര്‍ ചേര്‍ന്നു. 7,25,68,047 പേര്‍ക്ക് ആദ്യഗഡു ലഭിച്ചു. 6,24,71395 പേര്‍ക്ക് രണ്ടാം ഗഡുവും 3,73,87521 പേര്‍ക്ക് മൂന്നാം ഗഡുവും ലഭിച്ചു. സംസ്ഥാനത്ത് 23,18,445 പേര് പദ്ധതിയില്‍ ചേര്‍ന്നു. 21,57,568 പേര്‍ക്ക് ആദ്യഗഡു ലഭിച്ചു. 21,02592 പേര്‍ക്ക് രണ്ടാം ഗഡുവും, 18,33,596 പേര്‍ക്ക് മൂന്നാം ഗഡു ആനുകൂല്യവും ലഭിച്ചു. ലക്ഷദ്വീപിനും പശ്ചിമബംഗാളിനും പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്പദ്ധതിയില് പങ്കാളിത്തമില്ല.
കേരളം തുടക്കത്തില്‍ പദ്ധതിയോട് മുഖംതിരിഞ്ഞ് നിന്നെങ്കിലും ജനങ്ങള്‍ തല്പ്പരരായി രംഗത്ത് വന്നതോടെ കൃഷിഭവനുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ചെറുകിട നാമമാത്രകര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി. സംസ്ഥാന സര്‍ക്കാരിന്റെ ലാന്ഡ്റിക്കാര്ഡില് 2019 ഫെബ്രുവരി ഒന്നിന് കൃഷിഭൂമി കൈവശമുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ആറായിരം രൂപ നാല് മാസത്തിലൊരിക്കല്‍ മൂന്ന് തുല്യഗഡുക്കളായി നല്‍കുന്നതാണ് പദ്ധതി. വനാവകാശ നിയമ പ്രകാരം കൈവശാവകാശ രേഖയുള്ള പട്ടികവര്‍ഗ കുടുംബത്തിനും പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കും.
ഭരണഘടന സ്ഥാപനങ്ങളിലെ നിലവിലുള്ളതും മുമ്പുള്ളതുമായിട്ടുള്ള ഉദ്യോഗസ്ഥര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. പ്രൊഫഷണല്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും (ഡോക്ടര്‍, എഞ്ചിനീയര്‍, അഡ്വക്കേറ്റ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടണ്ടന്റ്, ആര്‍ക്കിടെക്ട്) പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹതിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: