കൊച്ചി: പാലക്കാട് മഞ്ചിക്കണ്ടിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയ്ക്കും കോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിനുമെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയുമുള്ള വ്യാപക പ്രചാരണത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമെന്ന് സൂചന. യുഎപിഎ നിയമത്തിനെതിരെ പൊതുവികാരമാണ്് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്. കൂട്ടത്തില്‍ ചില പോലീസ് ഉദ്യാഗസ്ഥരെയും ലക്ഷ്യംവയ്ക്കുന്നു. യുഎപിഎ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചുമത്തപ്പെടാന്‍ സാഹചര്യമുള്ള ചില മുസ്ലിം തീവ്രവാദ സംഘടനകളാണ് വ്യാപക പ്രചാരണത്തിന് ചുക്കാന്‍ പി
ടിക്കുന്നത്. ഭാവിയില്‍ അവര്‍ക്കെതിരെ ഈ നിയമം ചുമത്തപ്പെടാതിരിക്കാന്‍ പൊതുസമൂഹത്തിന്റെ അഭിപ്രായമെന്ന നിലയിലാണ് പ്രചാരണം നടത്തുന്നത്. മാവോയിസ്റ്റ് തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തനം മറയാക്കിയ ചിലരും ഇവര്‍ക്ക് കൂട്ടായുണ്ട്. എറണാകുളം ജില്ലയിലെ വടയമ്പാടി ക്ഷേത്ര ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍, ദളിത് ഭൂമി കൈയേറിയെന്ന വ്യാജ വാര്‍ത്ത നല്കി പ്രശ്നം വഷളാക്കിയതിന് പിന്നില്‍ ചില മാധ്യമ പ്രവര്‍ത്തകരായിരുന്നു. മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയേയുംകോഴിക്കോട് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിനെയും തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, കോഴിക്കോട് കമ്മീഷണര്‍ എ.വി. ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് മുസ്ലിം തീവ്രവാദ സംഘടനകളുടെ നീക്കം. ഇവരുടെ കഴിഞ്ഞകാല ചെയ്തികളും ചികയുന്നുണ്ട്. അതിന് പിന്നില്‍ പ്രത്യക അജണ്ടയുണ്ട്. മാവോയിസ്റ്റ് ആശയപ്രചരണത്തിന് നഗരകേന്ദീകൃത മാവോയിസ്റ്റ് ഗ്രൂപ്പുകളും സജീവമാണ്. ദേശീയധാര രാഷ്ട്രീയ പാര്‍ട്ടികളിലും മാധ്യമങ്ങളിലും ഇവര്‍ കടന്നുകൂടിയിട്ടുണ്ട്. പൊതു സമൂഹത്തില്‍ അന്തഃഛിദ്രം ഉണ്ടാക്കുകയാണ് ഇവരുടെ പണി. ഇതിനായി വന്‍ തുകയും ഇവര്‍ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും, ചില മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും കൈപ്പറ്റുന്നുണ്ട്. ചില സാസ്കാരിക നായകരെയും സിനിമാ രംഗത്തെ ചിലരെയും ഇവര്‍ ഉപയോഗിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ പാ
ര്ട്ടികളിലും പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടരുടെ ഇരട്ടമുഖത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും പൊതുസമൂഹം തിരിച്ചറിയുന്നില്ല. രാഷ്ട്രീയ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളെ ഇവര്‍ ഉപയോഗപ്പെടുത്തുന്നു. ദേശീയതലത്തില്‍ യുഎപിഎക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് തിരിച്ചടിയാകുമെന്ന സാഹചര്യത്തിലാണ് പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിനെ ഇവര്‍ എതിര്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: