മൂന്നാം അദ്ധ്യായം മൂന്നാം പാദം
വ്യതിഹാരാധികരണം
ഇതില്‍ ഒരു സൂത്രമേ ഉള്ളൂ.
സൂത്രം- വ്യതിഹാരോ വിശിംഷന്തി ഹീതരവത്
ജീവേശ്വരന്മാര് തമ്മിലുള്ള വ്യതിരേകത്തെ മറ്റൊന്നുപോലെ വിശേഷിപ്പിക്കുന്നു.
വ്യത്യസ്ത വര്‍ണനം കൊണ്ട് ഉപാധി മൂലമുള്ള ഭേദമുണ്ടാകുന്നില്ല. എന്തെന്നാല്‍ എല്ലാ ശ്രുതികളും രണ്ടെന്ന പോലെ വിശേഷത്തോടെയാണ് വര്‍ണിക്കുന്നത്.
ജീവനും ഈശ്വരനും തമ്മിലുള്ള ഉപാധികൃതമായ വ്യത്യാസത്തെ ശ്രുതിയാല്‍ മറ്റൊന്നുപോലെ വിശേഷണവിശേഷ്യ ഭാവത്തില്‍ പറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും പരമാത്മാവും ജീവാത്മാവും തമ്മിലുള്ള അഭേദത്തെയോ ഐക്യത്തേയോ നിഷേധിക്കുന്നില്ല. ഉപാധിയുമായി ബന്ധപ്പെട്ട വ്യത്യാസത്തെ പ്രധാനമാക്കി, മറ്റൊന്നുപോലെ വര്‍ണിക്കുന്നത് ഉപാസനാ സൗകര്യത്തിന് വേണ്ടി മാത്രമാണ്.
വിശേഷ്യമായത് ഒന്നാണ്. വിശേഷണം അതിലുള്ള വിശേഷത്തെ കാണിക്കുന്നു. അതുപോലെ ആത്മാവ് ഒന്നാണ്.
സ്വാഭാവികമായ ഭേദത്തെ കാണിച്ച് മറ്റൊരു തരത്തില്‍ അഭേദത്തെ സമര്‍ത്ഥിക്കുന്നു. അങ്ങനെ ചെയ്യുന്നത് ഉപാസനാ സൗകര്യത്തിന് വേണ്ടിയാണ്.
സത്യാദ്യധികരണം
ഇതിലും ഒരു സൂത്രം മാത്രം.
സൂത്രം- സൈവ ഹി സത്യാദയഃ
അതു തന്നെയാണ് പിന്നെയും വിവരിക്കുന്ന സത്യവിദ്യ. എന്തെന്നാല്‍ സത്യം മുതലായവ അതു തന്നെയാണ് കാണിക്കുന്നത്.
ജീവാത്മാവിനും പരമാത്മാവിനും ഉപാധി മൂലവും അല്ലാതെയും ഭേദങ്ങളുണ്ടെങ്കിലും അഭേദത്തെ പറയുന്നത് കാണാം.
ബൃഹദാരണ്യകോപനിഷത്തിലെ സത്യവിദ്യാകരണത്തില് ‘സ യോ ഹൈതം മഹദ്യക്ഷം പ്രഥമജം വേദ സത്യം ബ്രഹ്മ’ സത്യത്തെ മഹത്തും പൂജനീയവും ആദ്യമുണ്ടായതും ആയി അറിയുന്നയാള്‍ എല്ലാ ലോകങ്ങളേയും അതിക്രമിച്ച പദത്തിലെത്തുന്നുവെന്ന് ആദ്യം പറയുന്നു.
പിന്നെ സത്യത്തെപ്പറ്റിയാണ് പറയുന്നത്. ‘തദ്യത് തത്സത്യമസൗ സ ആദിത്യോ യ ഏഷഏതസ്മിന് പുരുഷഃ ‘ ആ സത്യ വസ്തു യാതൊന്നോ
അത് തന്നെയാണ് ആദിത്യ മണ്ഡലത്തിലെ പുരുഷനും വലതുകണ്ണിലെ പുരുഷനും. സൂര്യനിലെ പുരുഷനും സത്യവസ്തുവും ഒന്നാണെന്ന് സാക്ഷാത്കരിക്കുന്നയാള്‍ എല്ലാ ലോകങ്ങളേയും മറികടന്ന പദത്തിലെത്തുന്നു. വലതുകണ്ണിലെ പുരുഷനും സത്യവസ്തുവും ഒന്നാണെന്ന് സാക്ഷാത്കരിക്കുന്നയാള്‍ പാപങ്ങളെല്ലാം നശിച്ച് പരിശുദ്ധനാകുന്നു. ഫലത്തില്‍ വ്യത്യാസം പറയുന്നതിനാല്‍ ഈ സത്യവിദ്യകള് രണ്ടാണോ അതോ ഒന്ന് തന്നെയാണോ എന്നാണ് സംശയം.
രണ്ടും ഒന്ന് തന്നെയാണ്. രണ്ടും വേറെയല്ല. സത്യവിദ്യയുടെ ഉപാസനയെ പലതലങ്ങളില്‍ നിന്ന് നോക്കി കാണുകയാണ്. സത്യ വസ്തുവിന് അവയില്‍ യാതൊരു ഭേദവും ഉണ്ടാകില്ല.
ഉപാസനയില്‍ മാറ്റം വരുമ്പോള്‍ സമീപനത്തിന്റെ വ്യത്യാസത്താല്‍ ഫലത്തില്‍ വ്യത്യാസം ഉണ്ടായേക്കാം. പരമപദപ്രാപ്തിയിലേക്കുള്ള മാര്‍ഗ്ഗങ്ങളാണ് ഇവയെല്ലാം. ഉപാസിക്കുന്ന വസ്തുവിന് മാറ്റം വരാത്തതിനാല്‍ വിദ്യയിലും ഭേദം വരുന്നില്ല. വസ്തു ധര്‍മ്മത്തിന്റെ വിശേഷണങ്ങള്‍ അതില്ലാത്ത സ്ഥലങ്ങളിലേക്ക് ചേര്‍ക്കേണ്ടതില്ല. നിര്‍ഗുണ നിരാകാര ബ്രഹ്മത്തെ മന്ദ ഉപാസര്ക്ക് വേണ്ടി സഗുണ സാകാരമായി ശ്രുതി തന്നെ പറയുന്നുണ്ട്. എന്നാല്‍ ജീവാത്മാവും പരമാത്മാവും തമ്മില്‍ അത്യന്ത അഭേദത്തെ പറയാനും കഴിയില്ല എന്ന പൂര്വപക്ഷവാദത്തെ കൂടി ഇവിടെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: