മൂന്നാം അദ്ധ്യായം മൂന്നാം പാദം
അക്ഷരധ്യധികരണം ഈ അധികരണത്തിലും ഒരു സൂത്രമാണ് ഉള്ളത്.
അക്ഷരധിയാം ത്വവരോഃ സാമാന്യ തദ്ഭാവാഭ്യാമൗപ സദവത്തദുക്തം
നാശമില്ലാത്ത ബ്രഹ്മത്തെ സൂചിപ്പിക്കുന്ന മന്ത്രങ്ങളില്‍ അധ്യാഹാരം ചെയ്യണം.അര്‍ത്ഥ സാമാന്യം കൊണ്ടും അതിനെ സൂചിപ്പിക്കുന്നതുകൊണ്ടും ഔപസദ മന്ത്രങ്ങളെ പോലെ പറഞ്ഞിരിക്കുന്നു.
പരമാത്മാവിന്റെ നിര്‍ഗുണ നിരാ കാര ലക്ഷണങ്ങള്‍ കൂടി മറ്റ് സ്ഥലത്ത് നിന്ന ധ്യാഹാരം ചെയ്യുന്നത് ഉചിതമാണ്. എന്തുകൊണ്ടെന്നാല്‍ എല്ലാ വിശേഷങ്ങളും ബ്രഹ്മത്തിന് യോജിക്കുന്നതും ആ ഭാവത്തെ ബോധിപ്പിക്കാന്‍ സഹായിക്കുന്നതുമാണ്. ഉപസല്ക്കര്മ്മത്തിന്റെ മന്ത്രത്തെ അധ്യാഹരിക്കുന്നത് പോലെയാണ് എന്ന് പറഞ്ഞിട്ടുണ്ട്.
ബൃഹദാരണ്യ കത്തില്‍ അക്ഷരബ്രഹ്മത്തിനെ ഉപദേശിക്കുന്നിടത്ത് ‘ഏതദ് വൈ… അസ്നേഹം’ അക്ഷരബ്രഹ്മത്തെ അറിഞ്ഞവര്‍ സ്ഥൂലമല്ല, അണുവല്ല ഹ്രസ്വമല്ല ദീര്ഘമല്ല രക്തവര്ണ്ണമല്ല സ്നേഹമല്ല എന്നൊക്കെ പറയുന്നു.
അതുപോലെ മുണ്ഡകത്തില്‍ ‘അഥ പരാ യയാ………. ശ്രോത്രം’ പരാവിദ്യയാല്‍ അറിയപ്പെടുന്ന അക്ഷരബ്രഹ്മം കാണാനും മനസ്സിലാക്കാനും കഴിയാത്തതും ഗോത്രം, ജാതി, കണ്ണ്, ചെവി എന്നിവയില്ലാത്തതുമാണ് ഈ ഉപനിഷത്തുക്കളില്‍ കാണുന്ന നിര്‍ഗുണ വിശേഷണങ്ങള്‍ അത് പറയാത്ത ഇടങ്ങളില്‍ ചേര്‍ത്ത് പറയണോ എന്നതാണ് സംശയം. ബ്രഹ്മം ഏകമായതിനാല്‍ എല്ലാ നിഷേധ വാക്യങ്ങളും എല്ലായിടത്തും അധ്യാ ഹരിക്കണമെന്നാണ് മറുപടി. ബ്രഹ്മത്തെ ബോധിപ്പിക്കുന്നത് സഗുണ നിര്‍ഗുണ ഭാവങ്ങളിലെന്ന് എല്ലാ ശ്രുതിയും സമ്മതിക്കുന്നു. അതിനാല്‍ ഒരു ഭാഗത്ത് കാണുന്ന വിശേഷം അവിടെ മാത്രമല്ല വേണ്ടത്. അങ്ങനെയെങ്കില്‍ മാത്രമേ വസ്തുവിന്റെ ഏകത്വം സാധ്യമാകൂ.
ആനന്ദാദയഃ പ്രധാനസ്യ എന്ന സൂത്രത്തിന്റെ വ്യാഖ്യാനത്തില്‍ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. പക്ഷേ അവിടെ വിധി വാക്യങ്ങളെയാണ് പറഞ്ഞത്. ഇവിടെ നിഷേധരൂപത്തിലുള്ള വാക്യങ്ങളെയാണ് വിചാരം ചെയ്യുന്നത്.
ഔപസത്കര്മ്മമന്ത്രങ്ങള് എന്ന് ഇങ്ങനെ അധ്യാഹരിക്കുന്നതിന് ദൃഷ്ടാന്തമായി പറഞ്ഞുവെന്ന് മാത്രം. ബ്രഹ്മത്തിനേയും ജീവനേയും വര്‍ണ്ണിക്കുകയാണ് ഈ സൂത്രം മുതല്‍.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: