ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യയോജനയെ മെഡിക്കല്‍രംഗം വര്‍ദ്ധിച്ച ഉത്സാഹത്തോടെയും, പ്രതീക്ഷയോടെയുമാണ് കഴിഞ്ഞവര്‍ഷം വരവേറ്റത്. രൂപകല്‍പ്പനയിലും, നടത്തിപ്പിലുമുള്ള പ്രത്യേകതകളിലൂടെ നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുന്ന അതിവിശിഷിടമായൊരു മാധ്യമമാണ് ഈ പദ്ധതി. സാര്‍വ്വര്‍ത്രിക ആരോഗ്യപരിചരണം പ്രദാനം ചെയ്യാന്‍ സാര്‍വ്വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് അനിവാര്യമാണെന്ന് ആയുഷ്മാന്‍ ഭാരത് തിരിച്ചറിയുന്നു. ഇതുപോലെയൊരു സാമൂഹിക-ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഏറ്റവും കാതലായ ഭാഗം അതിലൂടെ ലഭിക്കുന്ന ചികിത്സാ ആനുകൂല്യങ്ങളുടെ പാക്കേജിന്റെ രൂപകല്‍പ്പനയാണ്. ഗുണഭോക്താവിന് ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുന്നതോടൊപ്പം ആരോഗ്യസേവനദാതാവിന്റെ മൂല്യവും അത് പരിരക്ഷിക്കണം. ഇത് ഫലത്തില്‍ ചിലവുകുറഞ്ഞ, ഗുണനിലവാരമുള്ള സേവനത്തില്‍ അധിഷ്ഠിതമാണ്. അതിനാല്‍ ഈ പാക്കേജിന്റെ വിലനിര്‍ണ്ണയം വളരെ പ്രധാനപ്പെട്ടതാണ്. വളരെ ലോലവും, അതേസമയും പ്രായോഗികവും, അളവും, വലിപ്പവും മാറ്റാന്‍ കഴിയുന്നതും സുസ്ഥിരവുമായ ഒരു സന്തുലിതാവസ്ഥ ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍തന്നെ നിര്‍ദ്ദിഷ്ട നിരക്കുകളില്‍ പദ്ധതിയിലേയ്ക്ക് വന്‍തോതില്‍ പേര് ചേര്‍ക്കലിനെ സാവധാനത്തിലും, സംശയത്തിലും മാത്രമേ സ്വകാര്യസേവന ദാതാക്കള്‍ ഉള്‍ക്കൊള്ളുകയുള്ളൂ. ഈ പാക്കേജിന്റെ അപഭ്രംശങ്ങളും പ്രശ്നമാണ്. ഉദാഹരണത്തിന് മാറിടത്തിലെ മുഴ നീക്കം ചെയ്യുന്നതിലേയ്ക്കുള്ള രണ്ടുതരം പാക്കേജുകളുണ്ട്. ഇടതുമാറിലെയും, വലതുമാറിലെയും ശസ്ത്രക്രിയയ്ക്ക് വ്യത്യസ്ഥ നിരക്കിലെ രണ്ട് പാക്കേജുകളാണ് ഉള്ളത്.
പാക്കേജുകളുടെ നിരക്കിലെ അപാകതമൂലം മരുന്നുകളുടെയും അനുബന്ധ ചിലവുകളുടെയും ഉദാഹരണത്തിന് ഒരുതാല്ക്കാലിക പേസ്മേക്കര്‍വച്ച് പിടിപ്പിക്കുന്നതിന് സെറ്റ് ഒന്നിന്റെവില 5,000 രൂപയാണ് ഇത്തരം അപാകതകള്‍സ്വകാര്യആരോഗ്യസേവന ദാതാക്കളും, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പോലുള്ളസംഘടനകളുംഗവണ്‍മെന്റിന്റെശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.ഗവണ്മെന്റാകട്ടെ ഇക്കാര്യങ്ങള്‍ പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടുമുണ്ട്. ഗവണ്‍മെന്റുമായുള്ളഎന്റെആശയവിനിമയങ്ങളില്‍തുറന്ന മനസ്സോടെയുള്ളഒരുചര്‍ച്ചയ്ക്കുള്ള സന്നദ്ധതമാത്രമല്ല പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആഗ്രഹവും പ്രകടമായിരുന്നു.
ആരോഗ്യ ആനുകൂല്യ പാക്കേജിലെ ആപാകതകള്‍ പരിഹരിക്കാനുള്ള പ്രക്രിയയ്ക്ക് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി തുടക്കമിട്ടതായി ആയുഷ്മാന്‍ ഭാരത് സിഇഒ ഡോ ഇന്ദു ഭൂഷണ് അറിയിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. ഈ പ്രക്രിയ പൂര്‍ത്തിയായതായും പുതുക്കിയ ആരോഗ്യ പാക്കേജ് ദേശീയ അതോറിറ്റി അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നാണ് മനസിലാകുന്നത്. ക്രോസ്സ്പെഷ്യാലിറ്റി പാക്കേജുകള്‍, തരം തിരിവുകള്‍, അധിക ആനുകൂല്യങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംപ്ലാന്റുകളുടെയും, ഉള്ളില്‍കഴിക്കുന്ന മരുന്നുകളുടെയും ചെലവ് വെവ്വേറ കണക്കാക്കാനുള്ള ശ്രമവും നടന്നുവരികയാണ്. ഇതുവഴി ഇംപ്ലാന്റിന്റെ ചെലവ് കൂടുകയോ, കുറയുകയോ ചെയ്താല്‍ അത് അനുസരിച്ച് പാക്കേജിന്റെ ചെലവും പുതുക്കാനാവും. ആദ്യത്തെ ആരോഗ്യ ആനുകൂല്യ പാക്കേജില്‍ 1,394 പാക്കേജുകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പുതുക്കിയതില്‍ 556 എണ്ണം വെട്ടിക്കുറച്ചു. ആയുഷ്മാന്‍ ഭാരതിനെ കൂടുതല്‍ സമഗ്രമാക്കാന്‍ 237 പുതിയ പാക്കേജുകൂടി ഗവണ്‍മെന്റ്കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ പാക്കേജില്‍ ലഭ്യമല്ലാത്ത ഒരുചികിത്സയ്ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യവും ‘നിശ്ചിതമല്ലാത്ത പാക്കേജ്’ എന്ന വിഭാഗത്തിന് കീഴില്‍ ലഭ്യമാണ്.
മൊത്തത്തില്‍ നോക്കിയാല്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ധര്‍മ്മ സിദ്ധാന്തമായ ചെറിയ ഗവണ്മെന്റ് പരമാവധി ഭരണം എന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ് പുതുക്കിയ ആരോഗ്യപാക്കേജ്. നമുക്ക് അതിനെ ‘കുറഞ്ഞ പാക്കേജുകള്‍ പരമാവധി ചികിത്സ’ എന്ന് വിശേഷിപ്പാക്കാം. അസാധാരണമായൊരു ദര്‍ശനത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും ഉദ്യമങ്ങള്‍ക്ക് എല്ലാ ആശംസകളും നേരാം. മഹത്തരവും, ധീരവുമായ എല്ലാ ആശയങ്ങളും നടപ്പിലാക്കുമ്പോള്‍ വെല്ലുവിളികള്‍ ഉയര്‍ന്നുവരും. ഇക്കാര്യത്തിലും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ നാം പരിഹരിക്കുമ്പോള്‍, പുതിയവ ഉയര്‍ന്നുവന്നേക്കാം. ആയുഷ്മാന്‍ ഭാരത് പദ്ധതി പരിപൂര്‍ണ്ണത ലക്ഷ്യമിടുന്നതിനാല്‍ അത് നടപ്പിലാകുമ്പോള്‍ ആരോഗ്യ മേഖലയില്‍ ത്വരിതവും, എണ്ണപ്പെട്ടതുമായ പങ്കാളിത്തങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഭാവനയും, കരുത്തുംവിനിയോഗിക്കുന്ന എല്ലാ മഹത്തായ ആശയങ്ങളെയും പോലെ ആയുഷ്മാന്‍ ഭാരതും സാര്‍വ്വത്രിക ആരോഗ്യ പരിചരണത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരും. ലോകത്തെ ഏറ്റവും വലിയ സാര്‍വ്വത്രിക ആരോഗ്യ പരിചരണ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കുതിപ്പിലാണ് നാം. അതിനായി ഇതിനകംതന്നെ നിലം ഒരുക്കിക്കഴിഞ്ഞു.
(മെദാന്ത സ്ഥാപകനും, മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: