ന്യൂദല്‍ഹി: ഉത്സവ സീസണിലെ പുതിയ ഓഫറുകളുമായി മാരുതി സുസുക്കി. ബലേനോ ആര്‍എസിന്റെ വിലയില്‍ ഒരു ലക്ഷം രൂപ കുറച്ചതായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചതിനെത്തുടര്‍ന്ന് തിരഞ്ഞെടുത്ത മോഡലുകളുടെ വിലയില്‍ 5,000 രൂപ കുറച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ പുതിയ നീക്കം. ഇപ്പോള്‍ ബലേനോ ആര്‍എസിന്റെ എക്സ് ഷോറൂം വില 7.88 ലക്ഷം രൂപയാണ്.
ഓട്ടോമൊബൈല്‍ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണിത്. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുന്നതിന്റെ നേട്ടങ്ങള്‍ ഉപഭോക്താക്കളുമായി പങ്കിടുമെന്നും മാരുതി സുസുക്കി ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിരുന്നു. ആള്‍ട്ടോ 800, ആള്‍ട്ടോ കെ 10, സ്വിഫ്റ്റ് ഡീസല്‍, സെലെറിയോ, ബലേനോ ഡീസല്‍, ഇഗ്നിസ്, ഡിസയര്‍ ഡിസൈന്‍, ടൂര്‍ എസ് ഡീസല്‍, വിറ്റാര ബ്രെസ്സ, എസ്-ക്രോസ് എന്നിവയുടെ എക്സ്ഷോറൂം വിലയും കുറച്ചിട്ടുണ്ട്.
പുതിയ വിലകള്‍ രാജ്യമെമ്പാടും ഉടനടി ബാധകമാകും. കമ്പനിയുടെ വാഹന ശ്രേണിയിലെ നിലവിലെ പ്രമോഷണല്‍ ഓഫറുകള്‍ക്കു പുറമെയാകും ഈ വില കുറയ്ക്കലെന്നും മാരുതി പ്രസ്താവനയില്‍ വ്യക്തമാക്കി. ത്സവ സീസണിന് തൊട്ടു മുമ്പായി വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി 5,000 രൂപ വീതമാണ് കുറച്ചത്. എന്‍ട്രി ലെവല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാരുതി സുസുക്കി പറഞ്ഞു.
കഴിഞ്ഞയാഴ്ച കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് എല്ലാ കമ്പനികള്‍ക്കും 30 ശതമാനത്തില്‍ നിന്ന് 25.17 ശതമാനമായി (എല്ലാ സെസും സര്‍ചാര്‍ജുകളും ഉള്‍പ്പെടെ) കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിരുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയുടെ ിക്ഷേപവും വളര്‍ച്ചയും പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായുള്ളതാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: