അതീജിവനത്തിന്റെ പാതയില്‍ കടല്‍കടന്ന് എത്തിയ ഭാരതീയ പ്രവാസി സമുഹം ,സഹനത്തിലുടെയും അദ്ധ്വാനത്തിലുടെയും കുവൈറ്റിലെ സാമൂഹിക -സാംസ്കാരിക സമ്പദ് വളര്‍ച്ചയ്ക്ക് ഗണ്യമായ പങ്ക് വഹിക്കുക മാത്രമല്ല ഭാരതത്തിന്റെ സമ്പദ്ഘടനയുടെ ഗതിവേഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതിലും നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു
ഇരുരാജ്യങ്ങളും തമ്മിലുളള സൗഹൃദ ബന്ധവും വര്‍ഷങ്ങളുമായുളള നയതന്ത്ര ബന്ധവും ഊട്ടിയുറപ്പിക്കുന്നതിലും പുര്‍വ്വാധികം ശക്തിപ്പെടുത്തുന്നതിനുമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ഭാരത സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രശംസനീയമാണ്.
കഴിഞ്ഞ മോദി മന്ത്രിസഭയില്‍ അംഗങ്ങളായ സുക്ഷമ സ്വരാജ് ,വി.ക്കെ സിംഗ്, എം.ജെ അക്ബര്‍,കേന്ദ്ര സുരക്ഷാ ഉപദേഷ്ടോവ് അജീത് ഡോവല്‍ എന്നിവരുടെ സന്ദര്‍ശനത്തിനു തുടര്‍ച്ചയെന്നോണം, രണ്ടാം മോദി മന്ത്രിസഭയില്‍ നിന്നും നയതന്ത്ര ദൗത്യത്തിന്റെ പുത്തനേടുകളുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സന്ദര്‍ശനം വളരെ പ്രധാന്യത്തോടെയാണ് കുവൈത്ത് സര്‍ക്കാറും ഭാരതീയ പ്രവാസി സമുഹവും ഏറ്റെടുത്തത്. അതി ഗംഭീരമായ വരവേല്‍പ്പാണ് ഭാരതീയ സമൂഹം ഒരുക്കിയത് .
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം,പരമാവധി നാടിനും പ്രവാസി സമുഹത്തിനും ഗുണകരമാക്കുന്ന രീതിയില്‍ ഇടപ്പെടലുകള്‍ നടത്തിയ മന്ത്രയുടെ ശ്രമങ്ങള്‍ പ്രവാസി സമൂഹം വളരെ പ്രതിക്ഷയോടെയാണ് വീക്ഷിച്ചത്.
,മുരളിധരന് ആദ്യമായി സന്ദര്‍ശിച്ചത് പ്രവാസി വനിതകള്‍ താമസിക്കുന്ന അഭയകേന്ദ്രത്തിലാണ് . ഏജന്റുമാരുടെ ചതിയില്‍പ്പെട്ടതും,വിസകാലവധി തീര്‍ന്നവരും,ജോലി സുരക്ഷയില്ലാത്തത്തവരും,ശമ്പളം ലഭിക്കാത്തവരും ,രോഗ ബാധിതരുമായവരുടെ കരളലിയിക്കുന്ന, കണ്ണീരില്‍ കുതിര്‍ന്ന വിലാപങ്ങള്‍ക്കു മുന്നില്‍ ഒരു സഹോദരനായി നിന്നുകൊണ്ട് പരാതികളും പരിഭ്രവങ്ങളും കേട്ട മന്ത്രി എത്രയും പെട്ടെന്ന് ഗുണകരമായ മാറ്റവും നാട്ടിലേക്ക് പോകുവനുളള സംവിധാനവും സ്വീകരിക്കുമെന്ന് ഉറപ്പ് നല്കി. വളരെ വൈകാരികവും സ്നേഹനിര്‍ഭരവുമായ കുടി കാഴ്ചയില്‍ മന്ത്രിയോടൊപ്പം കുവൈത്ത് ഇന്ത്യന്‍ സ്ഥാനപതി ജീവസാഗര്‍ , ഭാരതീയ പ്രവാസി പരിക്ഷിത്ത് ഭാരവാഹികളായ അഡ്വ: എം.കെ സുമോദ്, വി.പി വിജയരാഘവന് തുടങ്ങിയവരും പങ്കാളികളായിരുന്നു.് അന്തേവാസികള്‍ക്ക് ഓണക്വിറ്റുകളും വിതരണം ചെയ്താണ് മന്ത്രി മടങ്ങിയത്.
അധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഒന്നായ എന്‍. ബി.ടി.സി എന്ന കമ്പനിയുടെ തൊഴിലാളി ക്യാമ്പിലും മന്ത്രി സന്ദര്‍ശനം നടത്തി. പ്രവാസികാര്യ മന്ത്രിയായ് ചുമതലയേറ്റ ഉടന്‍ ദുബായിലെതത്തിയേേപ്പാഴും തൊഴിലാളി ക്യാമ്പുകളില്‍ സന്ദര്‍ശിച്ചതും അവരുടെ ജീവിത നിലവാരമറിയാന്‍ ശ്രമിച്ചതും സ്നേഹസ്പര്‍ശമായി മാറിയതും അറബ് മേഖലയിലെ മാധ്യമങ്ങള്‍ വളെര നല്ല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്യാമ്പുകളിലെ സന്ദര്‍ശനത്തിന് ശേഷം കൂവൈത്തിലെ പ്രമുഖ പ്രവാസി സാമുഹിക-സാംസ്കാരിക സംഘടന നേതാക്കളുമായി കൂടികാഴ്ച നടത്തി. വിവിധ പ്രവാസി വിഷയങ്ങളില്‍ ചര്‍ച്ചചെയ്യുകയും സാധ്യമായ ഇടപെടലുകള്‍ നടത്തുമെന്നും ഉറപ്പ് നല്കുകയുണ്ടായി. പ്രവാസി മേഖലയിലെ സാമൂഹ സേവന സന്നദ്ധ സംഘടനകള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഒന്നായിരുന്നു ഇത്തരം കുടികാഴ്ചകള്‍ എന്നു പറയതെ വയ്യ.
തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടന്ന പൊതുപരിപാടിയില്‍ ആയിരക്കണക്കിനു ഇന്ത്യാക്കാരെ അഭിസംബോധന ചെയ്ത മന്ത്രി പ്രസംഗത്തിലുടെ ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി.. കുവൈത്തിലെ ഭാരതിയ പ്രവാസി സമൂഹത്തിന്റെ പരിച്ഛേദമായി മാറിയ പൊതുപരിപാടിയില്‍ മന്ത്രി നടത്തിയ പ്രഖ്യാപനങ്ങളും മോദി സര്ക്കാറിന്റെഭരണനേട്ടങ്ങളും നീണ്ട കരഘോഷങ്ങളോടേയാണ് ഇന്ത്യന്‍ പൗരാവലി എതിരേറ്റത്.
ഇന്ത്യന്‍ എഞ്ചിനീയര്‍ , നേഴ്സുമാര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട വിഷയങ്ങളും എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഇന്ത്യയില്‍ നിന്നുളള റിക്രുട്ടിംഗിന്റെ ഭാഗമായിട്ടുളള എമീഗ്രേഷന്‍ നിയമങ്ങള്‍ ശക്തമാക്കുവാനുള്ള പദ്ധതികള്‍ പുരോഗിമിച്ച് വരികയാണെന്നും , ഏതൊരു പ്രവാസിക്കും എപ്പോഴും വിഷമാവസ്ഥയില്‍ സഹായമെത്തിക്കുവാന്‍ വിദേശകാര്യ മന്ത്രാലയവും പ്രവാസി കാര്യ വകുപ്പും പ്രതിജ്ഞാബദ്ധമാണെന്നും, എപ്പോഴും കുടെയുണ്ടാവുമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി
പ്രസംഗത്തിന് ശേഷം ഓരോരുത്തെരോയും നേരില്‍ കാണാന്‍ സദസ്സിലേക്ക് ഇറങ്ങി വന്നത് പൊതുസമ്മേളനത്തില്‍ എത്തിച്ചേര്‍ന്നവരില്‍ ആവേശവും സന്തോഷവും പകരുന്ന വേറിട്ട അനുഭവമായി മാറി. മന്ത്രിയെ കാണുവാനും ,ഹസ്തദാനം ചെയ്യുവാനും, പരാതികള്‍ നല്കുവാനും, സെല്‍ഫിയും ഫോട്ടോസും എടുക്കുക്കുവാന് തിരക്കായിരുന്നു. ‘ അവസാന വരിയിലെ അവസാനത്തെ വ്യക്തിയെയും കണ്ടിട്ടെ ഞാന്‍് മടങ്ങുകയുള്ളു’ എന്നു പറഞ്ഞ മുരളാധരന്‍ അതു ചെയ്യുകയും ചെയ്തു.
രണ്ടാം ദിവസം, മന്ത്രിതല നയതന്ത്ര മീറ്റിങ്ങുകള്‍ ആയിരുന്നു.കുവൈറ്റിലെ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍, മാനവ വിഭവശേഷി, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, സംസ്കാരം തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യ-കുവൈറ്റ് ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനാവശ്യമായ നടപടികള്‍ കുവൈത്തിന്റെ വിദേശകാര്യമന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ജറല്ല, സാമ്പത്തിക കാര്യ സഹമന്ത്രി മറിയം അല്‍ അഖ്ഈലു എന്നിവരുമായി ചര്‍ച്ച ചെയ്തു ഈ മേഖലയില്‍ ഒരു പുത്തനണര്‍വ്വിന് വഴിയൊരുക്കുവാന്‍ ഈ മന്ത്രിയുടെ വരവ് കൊണ്ട് സാധ്യമായിട്ടുണ്ട്.
പ്രവാസി സമൂഹത്തിന് താങ്ങും തണലുമായ പ്രവര്‍ത്തനശൈലി മികവിനാല്‍ തങ്ങളുടെ സ്വന്തം അമ്മയായ് മാറിയ സുഷമാ സ്വരാജിന്റെ ദേഹ വിയോഗത്താല്‍ ദു:ഖിതരായ ഭാരതീയ പ്രവാസി സമൂഹത്തിനോടൊപ്പം ‘സഹോദരനായ് ‘ വിളിപ്പാടകലെ ഒരു മന്ത്രിയുണ്ട് എന്ന പ്രതീക്ഷയും വിശ്വാസവും വളര്‍ത്തിയാണ് വി മുരളീധരന് കുവൈറ്റില്‍ നിന്ന് കടന്ന് പോയത്. പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍ തേടി ജീവിതം മണലാരാണ്യത്തില്‍ ഹോമിക്കുമ്പോഴും പിറന്ന നാടിന്റെ ഹൃദയതുടിപ്പുകള്‍ നെഞ്ചകത്തേറ്റിയ ജന വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനായും നമ്മുടെ ഭരണാധികാരികള്‍ ഇത്തരം ജനകീയവും മാതൃകപരവുമായ പ്രവര്‍ത്തന പഥത്തില്‍ എന്നും കര്മ്മനിരതാവാട്ടെ എന്നാണ് കുവൈറ്റിലെ ഭാരതീയ സമൂഹം ആവശ്യപെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: