ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും സെപ്തംബര്‍ 20ന് തീയേറ്ററുകളിലെത്തി. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമയാണ്.നിഖില്‍ ഖോദ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. 1983-ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും, തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
2008-ല്‍ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. പ്രദ്യുമ്നന് സിങ്, നേഹാ രാകേഷ് ശര്‍മ്മ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും പറയുന്ന ചിത്രത്തില്‍ സഞ്ജയ് കപൂര്‍, അംഗദ് ബേഡി, സിക്കന്ദര്‍ ഖേര്‍ മനു ഋഷി, സൗരഭ് ശുക്ല എന്നിവരും വേഷമിടുന്നു. പങ്കജ് ധീര്‍ അതിഥിയായി എത്തുന്നു.
ഇന്ദ്രജിത് ശര്‍മ്മയും പരിക്ഷിത് ശര്‍മ്മയുമാണ് സംഗീത സംവിധായകര്‍. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്-ലാബ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ദ സോയ ഫാക്ടര്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: