യുവനടന് ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശി ഷെലിന് ചെറിയാനാണ് വധു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ ഡാലിയയില്‍ നിന്ന് ഭഗത് വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. ഷെലിനും ഒരു മകന്റെ അമ്മയാണ്.
ഇനിയുള്ള എന്റെ യാത്രയില്‍ കൂട്ട് വരാന്‍ ഒരാള്‍ കൂടി. ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം എന്ന അടിക്കുറിപ്പോടെയാണ് ഭഗത് വിവാഹ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. കുട്ടികള്‍ക്കൊപ്പമുള്ള ചിത്രവും ഭഗത് ആരാധകര്‍ക്കായി പങ്കുവച്ചു.
വിനീത് ശ്രീനിവാസന് പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമയിലെത്തുന്നത്. പിന്നീട് തട്ടത്തിന് മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ഫുക്രി, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ക്രാന്തി, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ആട്3 എന്നീ ചിത്രങ്ങളാണ് ഭഗതിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: