ബോളിവുഡ് താരം മുകേഷ് ഖന്നയോട് മാപ്പ് പറഞ്ഞ് ധമാക്ക സംവിധായകന് ഒമര്‍ ലുലു. സിനിമയില്‍ മുകേഷ് ശക്തിമാനായി മവഷമിട്ടതിനെതിരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് മുകേഷ് ഖന്ന പരാതി നല്‍കിയിരുന്നു.തനിക്കു മാത്രം പകര്‍പ്പവകാശമുള്ള ശക്തിമാന്റെ വേഷത്തില്‍ മുകേഷ് പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് അദേഹം രംഗത്തെത്തിയത്. ഇത് കൂടുതല്‍ വിവാദത്തിലേക്ക് പോകാതിരിക്കാനാണ് ഒമര്‍ ലുലു ക്ഷമ ചോദിച്ച് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമര്‍ ലുലു മാപ്പപേക്ഷിച്ചത്. എന്റെ വരാനിരിക്കുന്ന ധമാക എന്ന സിനിമയിലെ ശക്തിമാനെ കഥാപാത്രമായി ചിത്രീകരിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ പരാതി എന്നെ ഫെഫ്ക അറിയിച്ചു. താങ്കളോട് ചോദിക്കാതെ ശക്തിമാന് എന്ന കഥാപാത്രത്തിന്റെ വസ്ത്രധാരണം, തീം മ്യൂസിക് തുടങ്ങിയവ സിനിമയില്‍ ഉപയോഗിച്ചത് അറിവില്ലായ്മ കൊണ്ടാണ്. ആത്മാര്‍ത്ഥമായി തന്നെ അങ്ങേയ്ക്കു നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഒമര്‍ ലുലു പോസ്റ്റില്‍ പറയുന്നു. സൂപ്പര്‍ഹീറോ റഫറന്‍സുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സാധാരണമാണ്, അതിനാലാണ് ഞങ്ങള്‍ പകര്‍പ്പവകാശത്തെ അവഗണിച്ചത്. സിനിമയുടെ ടൈറ്റില്‍ ക്രെഡിറ്റുകളില്‍ നിങ്ങള്‍ക്ക് ഉചിതമായ ക്രെഡിറ്റ് നല്കാന് ഞങ്ങള്‍ ഉദ്ദേശിക്കുന്നു.
സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ പരാതിയില്‍ ഒരു ചെറിയ തെറ്റിദ്ധാരണ വ്യക്തമാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ധമാക്ക എന്ന സിനിമയില്‍ മുകേഷ് എന്ന നടന് ശക്തിമാന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നില്ല. പ്രായമേറിയ മുകേഷിന്റെ കഥാപാത്രം പത്ത് സെക്കന്‍ഡ് മാത്രം തനിക്ക് അമാനുഷിക ശക്തിയും ഊര്‍ജ്ജവും ലഭിക്കുന്നത് സ്വപ്നം കാണുന്നതാണ് ആ രംഗം. ആദ്യം സിനിമയുടെ എഴുത്തുകാര്‍ സൂപ്പര്‍മാനെ ആയിരുന്നു ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും, അത് ശക്തിമാനിലേക്ക് മാറ്റാന്‍ താനാണ് നിര്‍ദേശിച്ചതെന്നും ഒമര്‍ ലുലു കുറിച്ചു.ഡിഡി വണ്ണിലെ ‘ശക്തിമാന’ പരമ്പരയുടെ ഒരു സ്ഥിരം പ്രേക്ഷകനായിരുന്നു താന്നെന്നും കുട്ടിക്കാലത്തെ വളരെ ആവേശകരമാക്കിയ തന്റെ പ്രിയപ്പെട്ട സൂപ്പര്ഹീറോകളിലൊന്നാണ് ശക്തിമാനെന്നും ഒമര്‍ ലുലു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: