സിനിമയില്‍ തനിക്ക് സ്വന്തമായി ഒരു അഡ്രസ് ലഭിച്ചതിന് പിന്നില്‍ സന്തോഷ് പണ്ഡിറ്റാണെന്ന് കുമ്പളങ്ങി നൈറ്റ്സ് ഫെയിം ഗ്രേസ് ആന്റണി. വനിത മാസികക്ക് നല്കീയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റിനോട് കടപ്പാടുള്ള കാര്യം ഗ്രേസ് വ്യക്തമാക്കിയത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ ഷമ്മിയെന്ന കഥാപാത്രത്തിന്റെ ഭാര്യ സിമിയായാണ് ഗ്രേസ് എത്തുന്നത്.
ഈ അഭിനയഭ്രാന്ത് കാരണം അച്ഛനും അമ്മയും നല്ല അടി തരുമായിരുന്നു. മുതിര്‍ന്നപ്പോഴും അഭിനയം മനസ്സിലുണ്ടായിരുന്നെന്നും അഭിമുഖത്തില്‍ ഗ്രേസ് വ്യക്തമാക്കി. ബി.എ ഭരതനാട്യം സെക്കന്‍ഡ് ഇയര്‍ പഠിക്കുമ്പോഴാണ് ‘ഹാപ്പി വെഡ്ഡിങ്ങി’ന്റെ ഒഡീഷന് കോള്‍. തന്റെ മോഹം കണ്ട് വീട്ടുകാര്‍ സമ്മതിച്ചുവെന്നും ഗ്രേസ് പറഞ്ഞു.
ഗ്രേസ് എന്ന കലാകാരിയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത് ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്സിലൂടെയായിരുന്നു. ചിത്രത്തില്‍ ഗ്രേസിന്റെ കഥാപാത്രം സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി’ എന്ന ഗാനം ആലപിക്കുന്നുണ്ട്. ചിത്രത്തിലെ ഏറ്റവും നല്ല ഹാസ്യ രംഗങ്ങളില്‍ ഒന്നും ഇതായിരുന്നു. ലക്ഷ്യം, ജോര്‍ജേട്ടന്‍സ് പൂരം, കാംബോജി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ക്കു ശേഷമാണ് ഫഹദിന്റെ നായികയായി ഗ്രേസ് വെള്ളിതിരയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: