ന്യൂയോര്‍ക്ക്: അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി എത്തിയ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ന്യൂയോര്‍ക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ ഗംഭീര സ്വീകരണം നല്കി.
വെച്ചസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലായിരുന്നു ആദ്യ സ്വീകരണം. ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ള പൊന്നാട അണിയിച്ചു. പുരോഹിതന്മാരായ കശ്യപ് ഭട്ടര്‍, സതീഷ് ശര്‍മ്മ, മോഹന്‍ അയ്യര്‍, സെക്രട്ടറി പത്മജാ പ്രേം, ശ്രീകുമാര്‍ ഉണ്ണിത്താന് എന്നിവര്‍ നേതൃത്വം നല്കി. കുമ്മനം ഗണേശോത്സവ സന്ദേശം നല്കി.
സ്റ്റാറ്റിന് ഐലന്റ് ശ്രീരാം മന്ദിരത്തിലെത്തിയ കുമ്മനത്തെ ട്രസ്റ്റ് ബോര്‍ഡ് അംഗം ഡോ രാമചന്ദ്രന് നായരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. അമേരിക്കയിലെ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ക്ഷേത്രമായ ഫ്ളഷിംഗ് ഗണേശ ക്ഷേത്രത്തില്‍ പ്രസിഡന്റ് ഡോ. ഉമാ മസൂര്ഖറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പുരോഹിതന് രാമാനുജം പൊന്നു സ്വാമി കുമ്മനത്തിനായി പ്രത്യേക പൂജകള്‍ നടത്തി.
പി.ശ്രികുമാര്‍, രഞ്ജിത് കാര്ത്തികേയന്, ഡോ. ഉണ്ണികൃഷ്ണന് തമ്പി എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: