ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 14 ന് ശനിയാഴ്ച സ്റ്റാഫോർഡിലുള്ള സെന്റ് ജോസഫ് ചർച്ച് മിനി ഹാളിൽ നടക്കും. ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫ്ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു എന്നിവർ മുഖ്യാതിഥികളായിരിക്കും.
രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ഓണാഘോഷപരിപാടികളിൽ ചെണ്ടമേളം, പാട്ടുകൾ, നൃത്തങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാവിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ‘റാന്നി മന്നനെ’യും ‘റാന്നി മങ്ക’യെയും ആഘോഷത്തിൽ വച്ച് തിരഞ്ഞെടുക്കുന്നതാണ്. വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി ആഘോഷങ്ങൾ സമാപിക്കും.
2009ൽ രൂപം കൊണ്ട ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നാളിതുവരെ നടത്തിക്കൊണ്ടിരിക്കുന്നത്. 2018ൽ ജലപ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴ് ലക്ഷം രൂപ സമാഹരിച്ചു റാന്നിയിലെ വിവിധ പദ്ധതികൾക്ക് അസോസിയേഷൻ നേതൃത്വം നൽകി.
റാന്നിയിലും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള എല്ലാ ഹൂസ്റ്റൺ നിവാസികളെയും ഈ ഓണാഘോഷത്തിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപെടുക;
ജീമോൻ റാന്നി (പ്രസിഡന്റ്) – 407 718 4805
ജിൻസ് മാത്യു കിഴക്കേതിൽ (സെക്രട്ടറി) – 832 278 9858
റോയ് തീയാടിക്കൽ (ട്രഷറർ) – 832 768 2860
ബിനു സഖറിയ (ഓണം കൺവീനർ) – 865 951 9481
പ്രതികരിക്കാൻ ഇവിടെ എഴുതുക: