പദം തേ കീര്ത്തീനാം പ്രപദമപദം ദേവി വിപദാം
കഥം നീതം സദ്ഭിഃ കഠിനകമഠീകര്പ്പര തുലാം
കഥം വാ ബാഹുഭ്യാമുപയമനകാലേ പുരഭിദാ
യദാദായ ന്യസ്തം ദയമാനേന മനസാ
(ഹേ) ദേവീ! – അല്ലയോ ദേവീ!
തേ പ്രപദം – അവിടുത്തെ പുറവടികള്‍
കീര്ത്തീനാം പദം- കീര്ത്തികള്ക്ക് സ്ഥാനവും
വിപദാം- വിപത്തുകള്‍ക്ക്
അപദം- സ്ഥാനമല്ലാത്തതും ആകുന്നു (അപ്രകാരമുള്ള ആ പദങ്ങള്‍)
സദ്ഭി- സത്തുക്കളാല്‍
കഠിനകമഠീകര്പ്പര തുലാം- കഠിനമായ ആമത്തോടിന്റെ സാമ്യത്തെ
കഥം നീതം- എങ്ങനെ പ്രാപിക്കപ്പെട്ടു?
ഉപയമന കാലേ- വിവാഹാവസരത്തിങ്കല്
ദയമാനേന മനസാ- ദയവുള്ള മനസ്സോടെ
പുരഭിദാ- പുരഭിത്തിനാല് – ശ്രീ പരമേശ്വരനാല്‍
ബാഹുഭ്യാം- രണ്ടു കൈകളെക്കൊണ്ടും
യദ് ആദായ- യാതൊന്നാണോ എടുക്കപ്പെട്ട്
ദൃഷദി കഥം ന്യസ്തം വാ- അമ്മിക്കല്ലില്‍ എങ്ങനെ വയ്ക്കപ്പെട്ടു?
അല്ലയോ ദേവീ! കീര്‍ത്തിക്ക് സ്ഥാനവും ആപത്തുകള്‍ക്ക് അസ്ഥാനവുമാണ് അവിടുത്തെ പുറവടി. അതിനെ മഹാന്മാരായ കവികള്‍തന്നെ അതികഠിനമായ ആമത്തോടിനോട് ഉപമിച്ചിരിക്കുന്നു! ഇതെങ്ങനെ സംഭവിച്ചു? പരമശിവന്‍തന്നെ വിവാഹസമയത്ത് ദയവുള്ള മനസ്സോടെ കൈകള്‍കൊണ്ട് അതിനെ എങ്ങനെ കഠിനമായ അമ്മിക്കല്ലില്‍ വച്ചു? (അമ്മിചവിട്ടിക്കല് ബ്രാഹ്ണരുടെ വിവാഹവുമായി ബന്ധമുള്ള ഒരു ചടങ്ങാണ്).
8547108794
പ്രതികരിക്കാൻ ഇവിടെ എഴുതുക: