വാഷിംഗ്ടൺ ഡിസി: നവകേരള സൃഷ്ടിക്ക് ആദ്യം ചെയ്യേണ്ടത് പ്രകൃതിയിലേക്കുള്ള മടക്കമാണെന്ന് മുൻ ഗവർണർ കുമ്മനം രാജശേഖരൻ. നിർമ്മാണ പ്രവർത്തങ്ങളിൽ മാത്രം ഊന്നിയുള്ള പുന:സൃഷ്ടി ഗുണം ചെയ്യില്ല. പ്രകൃതിക്ക് ഇണങ്ങുന്ന പ്രകൃതിയെ പൂർണമായും സംരക്ഷിച്ചു കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമേ നടക്കാവു . നിർഭാഗ്യവശാൽ പ്രളയ ദുരന്തത്തിനു ശേഷം പോലും കേരളത്തിൽ നടക്കുന്നത് അതല്ല. അമേരിക്കൻ പര്യടനത്തിനെത്തിയ തനിക്ക് ലഭിച്ച സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു കുമ്മനം.
മുന്നറിയിപ്പുകൾ നിരവധി ഉണ്ടായിട്ടും അതെല്ലാം അവഗണിച്ചതിന്റെ ഫലമാണ് കേരളം നേരിട്ട പ്രളയ ദുരന്തങ്ങൾ. ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന വലിയ ദുരന്തം കുടിവെള്ള ക്ഷാമം ആയിരിക്കും. നദികളെ സംരക്ഷിച്ചു കൊണ്ട് മാത്രമേ ഇതിനെ നേരിടാനാകൂ. ജന പങ്കാളിത്തത്തോടെ അതു സാധ്യമാകും. ആവശ്യമായ കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് – കുമ്മനം പറഞ്ഞു. കേരളത്തിന്റെ പാരമ്പര്യവും അറിവും സംരക്ഷിക്കാൻ ആറന്മുളയിൽ ഹെറിറ്റേജ് മ്യൂസിയവും ഹെറിറ്റേജ് സർവകലാശാലയും സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും കുമ്മനം പറഞ്ഞു.
ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാൻ ഡോ.എം വേലായുധൻ നായർ, മാധ്യമ പ്രവർത്തകൻ പി.ശ്രീകുമാർ, കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക മുൻ അധ്യക്ഷൻ എം ജി മേനോൻ, ഡയറക്ടർ ബോർഡ് അംഗം രതീഷ് നായർ, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ അരുൺ രഘു തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: