കുവൈറ്റ് സിറ്റി: വിദേശികളയക്കുന്ന പണത്തിലെ വർദ്ധനവ് സംബന്ധിച്ച റിപ്പോര്‍ട്ട് കുവൈത്ത് സെൻട്രൽ ബാങ്കാണ് പുറത്തുവിട്ടു. ഈ വര്‍ഷത്തെ സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ 23 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്. മുന്‍വര്‍ഷത്തില്‍ ഏഴ് ബില്യൺ ആയിരുന്നത് 2019 ആദ്യ പകുതിയിൽ 8.6 ബില്യൺ ആയി വർദ്ധിച്ചതായിട്ടാണ് സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തിൽ നാല് ബില്യൺ ആയിരുന്നത് രണ്ടാമത് ക്വാർട്ടറിൽ 4.6 ബില്യൺ ആയി ഉയർന്നു. 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 70.5 ശതമാനവും വിദേശികളാണ്. അതായത് രാജ്യത്തെ മൊത്തം ജനസംഖ്യ 4.8 മില്യൺ. അതിൽ 3.4 മില്ലിയനും വിദേശികളാണ്. അവരിൽ 10 ലക്ഷത്തിലേറെയുള്ള ഇന്ത്യക്കാരാണ് മുൻപന്തിയിൽ.
ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻ എന്നീ ഏഷ്യൻ രാജ്യക്കാരും ഈജിപ്ത്, ലബനാൻ എന്നീ അറബ് രാജ്യക്കാരുമാണ് ഏറ്റവും കൂടുതൽ പണം അയക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: