നമോവാകം ബ്രൂമോ നയനരമണീയായ പദയോ-
സ്തവാസ്മൈ ദ്വന്ദായ സ്ഫുടരുചി-രസാലക്തകവതേ
അസൂയത്യന്തം യദഭിഹനനായ സ്പൃഹയതേ
പശൂനാമീശാന പ്രമദവനകങ്കേളിതരവേ.
(അല്ലയോ ദേവീ!) തവ – അവിടുത്തെ
നയനരമണീയായ – നയനങ്ങള്‍ക്ക് രമണീയമായ
സ്ഫുടരുചിരസാലക്ത്തവതേ- നന്നായി ശോഭിക്കുന്ന, ചെമ്പഞ്ഞിച്ചാറണിഞ്ഞ
പദയോ ദ്വന്ദായ – രണ്ടു കാലുകള്‍ക്ക്
നമോവാകം ബ്രൂമഃ – ഞങ്ങള്‍ നമസ്കാരം പറയുന്നു.
പശൂനാം ഈശാനഃ- പശുപതിയായ പരമശിവന്
യദ് അഭിഹനനായ – ഏതൊരു പാദങ്ങള്കൊണ്ടുള്ള ചവിട്ട് ഏല്ക്കാന്
സ്പൃഹയതേ – ആഗ്രഹിക്കുന്നു.
പ്രമദവനകങ്കേളിതരവേ- പ്രമദവനത്തിലെ കങ്കേളി (അശോക) വൃക്ഷത്തെ
അത്യന്തം- ഏറെ
അസൂയതി – അസൂയപ്പെടുന്നു.
അല്ലയോ ദേവീ! നയനരമണീയങ്ങളും അതിശോഭയുള്ള ചെമ്പഞ്ഞിച്ചാറണിഞ്ഞതുകളുമായ അവിടുത്തെ പാദയുഗളങ്ങളെ ഞങ്ങള്‍ നമസ്കരിക്കുന്നു. ഈ പാദങ്ങള്കൊണ്ടുള്ള ചവിട്ടേല്ക്കുന്നതിനു കൊതിയുള്ളവനായ പരമശിവന് പൂങ്കാവനത്തിലുള്ള അശോകവൃക്ഷത്തെക്കുറിച്ച് അസൂയയുള്ളവനാകുന്നു.
8547108794
പ്രതികരിക്കാൻ ഇവിടെ എഴുതുക: