കുവൈത്ത് സിറ്റി : രാജ്യത്ത് തുടരുന്ന അനധികൃത താമസക്കാര്‍ക്ക് അപ്രഖ്യാപിത പൊതുമാപ്പ് ആനുകൂല്യം ലഭിച്ചേക്കും. മാനവ വിഭവ ശേഷി സമിതി ഇത് സംബന്ധിച്ച് ആലോചന നടത്തുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
പൊതുമാപ്പ് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയമാണ് അന്തിമമായി അംഗീകാരം നല്‍കേണ്ടത്. 2018 ഏപ്രിലിലാണ് രാജ്യത്ത് അവസാനമായി പൊതു മാപ്പ് പ്രഖ്യാപിച്ചത്. അന്ന് ഏകദേശം മുപ്പതിനായിരം ഇന്ത്യക്കാര്‍ അവസരം പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ രാജ്യത്തെ മൊത്തം അനധികൃത താമസക്കാരില്‍ പകുതിയിലേറെയും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് രാജ്യം വിടാനോ അല്ലെങ്കില്‍ താമസരേഖ നിയമപരമാക്കാനോ അവസരം നല്‍കുന്നതായിരിക്കും രണ്ട് മാസത്തെ കാലാവധി അനുവദിക്കുന്ന പൊതുമാപ്പ്. കൂടാതെ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: