ഏതെങ്കിലും ഒരു ആചാര്യന്റെ ഗ്രന്ഥത്തെ ആധാരമാക്കിയോ, അതല്ലെങ്കില്‍ പ്രാദേശികമായി ലഭ്യമാകുന്ന ഔഷധചെടികളും ധാതുദ്രവ്യങ്ങളും ചേര്‍ത്ത് സ്വയം ഉണ്ടാക്കുന്ന ഔഷധക്കൂട്ടുകള്‍ കൊണ്ടോ നടത്തുന്നതാണ് പാരമ്പര്യ ചികിത്സ. അവ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ക്രോഡീകരിച്ച ചികിത്സാ രീതികളല്ല.
ആധുനിക ചികിത്സകളിലെന്ന പോലെ ഇതിന് സ്പെഷ്യലൈസേഷന് ഇല്ല. ഒരു ദേശത്ത് ഒരു വൈദ്യന് പാരമ്പര്യമായി ലഭിച്ച അറിവുകള്‍ അനുസരിച്ച് മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധി നല്കുന്ന രീതിയെയാണ് പാരമ്പര്യ ചികിത്സയെന്നു പറയുന്നത്. ഈ ചികിത്സയില്‍ ചിലപ്പോള്‍ ധന്വന്തരി, സുശ്രുത, വാഗ്ഭട, ശാര്‍ങധര, കാശ്യപ, അഗസ്ത്യ, ഭേള, ചക്രദത്താദികളുടെ ഔഷധക്കൂട്ടുകളും ഉണ്ടായേക്കാം.
ഈ ആചാര്യന്മാരുടെ ചികിത്സാവിധികളേക്കാള് ഇരട്ടിയോളം ചികിത്സാവിധികള്‍ ശ്രമലേശമെന്യേ വളരെ ഫലപ്രദമായി നാട്ടുവൈദ്യന്മാര് ( പാരമ്പര്യ ചികിത്സകര്‍) പ്രയോഗിച്ചു വരുന്നു.
ഉദാഹരണമായി, മര്‍മ ചികിത്സാവിധിയില്‍ അഗ്രഗണ്യനായ അഗസ്ത്യമുനിയുടെ യോഗത്തേക്കാള്‍ ഫലപ്രദമെന്നു പറയാവുന്ന ഒരു ചികിത്സാവിധി താഴെ പറയുന്നു. അത്തിയുടെ തൊലി നീളത്തില്‍ ചെത്തിയെടുത്ത് താഴെ പറയുന്ന ലേപനമുണ്ടാക്കി, അസ്ഥി പൊട്ടിയ ഭാഗത്ത് തേച്ചശേഷം മീതെ തുണി ചുറ്റി വീണ്ടും ലേപനം പുരട്ടുക. ഏഴാം ദിവസം അസ്ഥി പൊട്ടിയ ഭാഗം പൂര്വസ്ഥിതിയിലെത്തിയിരിക്കും.
ലേപനരീതി: ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നല്ല കൊഴുത്ത നീരെടുക്കുക. അതില്‍ മഞ്ഞള്‍പ്പൊടി, കൂവ നൂറ്, ഇവ ഓരോന്നും 200 ഗ്രാം എന്ന കണക്കിന് ചേര്‍ക്കുക. മുരിങ്ങയില, ചങ്ങലംപരണ്ട, കറ്റാര്‍വാഴപ്പോള, താര്‍താവില്‍, നീറ, കോലരക്ക്, മണിക്കുന്തിരിക്കം, ചെന്നിനായകം, കറുത്ത ഉഴുന്ന്, കാവിമണ്ണ് കാത്ത് എന്നിവ അരച്ച് മുകളില്‍ പറഞ്ഞ ഔഷധക്കൂട്ടില്‍ ചേര്‍ത്ത് ആ ലേപനം അസ്ഥി പൊട്ടിയ ഭാഗത്ത് തേച്ച് അതിനു മീതെ അത്തിത്തൊലി വെയ്ക്കുക. അതിനു മീതെയായി നേര്‍ത്ത തുണികൊണ്ട് ഒരു ചുറ്റു ചുറ്റുക. വീണ്ടും ഈ ലേപനം തേയ്ക്കുക. ഇങ്ങനെ ഏഴുതവണ ആവര്‍ത്തിക്കുക. അതിനു ശേഷം നേര്‍ത്ത തുണികൊണ്ട് വീണ്ടും കെട്ടുക. ഏഴാം ദിവസം ഇതെല്ലാം എടുത്തു മാറ്റിയാല്‍ അസ്ഥി കൂടിച്ചേര്‍ന്നതായി കാണാം. തുടര്‍ന്നുള്ള ഏഴു ദിവസം അസ്ഥി ഭംഗത്തിനുള്ള യുക്തമായ തൈലം തേച്ച് ഉഴിയുക. 14 ദിവസം കഴിയുമ്പോള്‍ അസ്ഥിഭംഗം വന്നഭാഗം പൂര്വസ്ഥിതിയേക്കാള് ഫലവത്തായിരിക്കും.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: