മലയാളത്തനിമ കൊണ്ട് കേരളത്തിന്റെ മനസില്‍ ഇടം നേടിയ അഭിനേത്രിയാണ് അനുശ്രീ. ഒരു പ്രമുഖ ബ്രാന്‍ഡിനു വേണ്ടിയുള്ള നടിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. സാരിയില്‍ മോഡേണ്‍ ലുക്കിലാണ് അനുശ്രീ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലസിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനുശ്രീ ഇതിനോടകംതന്നെ തനിനാടന്‍ കഥാപാത്രങ്ങളിലൂടെ യുവനായികമാരില്‍ മികച്ച നടിയെന്ന പേര് നേടിയെടുത്തു. മധുരരാജയാണ് ഈ വര്‍ഷം റിലീസ് ചെയ്ച അനുശ്രീ ചിത്രം. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്.
‘ഉള്ട’യാണ് റിലീസിന് ഒരുങ്ങുന്ന അനുശ്രീയുടെ പുതിയ ചിത്രം. ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, അച്ഛനെയാണെനിക്ക് ഇഷ്ടം എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ സുരേഷ് പൊതുവാള് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: