തിരുപ്പതി: അമ്മയുടെ ജന്മദിനത്തില് തിരുപ്പതി ദേവനെ വണങ്ങാന്‍ നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി. ശ്രീദേവിയുടെ 56ാം ജന്മദിനത്തില് ലെഹങ്ക സാരിയണിഞ്ഞാണ് ജാന്‍വി കപൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്.ഇന്‍സ്റ്റഗ്രാമില്‍ തന്റെ അമ്മയുടെ ചിത്രം പങ്കുവച്ച ജാന്‍വി ‘ഹാപ്പി ബര്‍ത്ത് ഡേ മമ്മ, ഐ ലവ് യൂ’ എന്ന അടിക്കുറിപ്പും നല്ക്കി. ജാന്‍വിയുടെ സ്വന്തം ചിത്രത്തെക്കാള്‍ മൂന്നു ലക്ഷം ലൈക്കുകളാണ് ശ്രീദേവിയുടെ ചിത്രത്തിന് ലഭിച്ചത്. ഇക്കാര്യം നിരവധി ആരാധകര്‍ കമന്റുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.അനില്‍ കപൂറിന്റെ ഭാര്യ സുനിത കപൂറും ശ്രീദേവിയെ അനുസ്മരിച്ചു. ഓര്‍മ്മകള്‍ എല്ലായ്പ്പോഴും പ്രത്യേകതയുള്ളതാണ്. ചിലപ്പോള്‍ ഞങ്ങള്‍ കരഞ്ഞ സമയങ്ങള്‍ ഓര്‍ത്തുകൊണ്ട് ചിരിക്കും, ചിലപ്പോള്‍ തിരിച്ചും,അതാണ് ജീവിതം. ‘ജന്മദിനാശംസകള് ശ്രീ, മിസ് യു’ എന്ന് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: