ഹരക്രോധജ്വാലാവലിഭിരവലീഢേന വപുഷാ
ഗഭീരേ തേ നാഭീസരസി കൃതസങ്ഗോ മനസിജഃ
സമുത്തസ്ഥൗ തസ്മാദചലതനയേ ധൂമലതികാ
ജനസ്താം ജാനീതേ ജനനി തവ രോമാവലിരിതി
(ഹേ) അചലതനയേ – (അല്ലയോ) പര്‍വ്വതപുത്രീ!
മനസിജഃ – കാമദേവന്
ഹരക്രോധാഗ്നിജ്വാലാ വലിഭിഃ – പരമശിവന്റെ ക്രോധാഗ്നി ജ്വാലകളാല്‍
അവലീഢേന വപുഷാ – നക്കപ്പെട്ട ദേഹത്തോടെ
ഗഭീരേ തേ നാഭീസരസി – അവിടുത്തെ, ആഴമുള്ള, നാഭിയാകുന്ന സരസ്സിങ്കല്‍
കൃതസങ്ഗ – സംഗം ചെയ്തവനായി- മുങ്ങിപ്പോയി
തസ്മാദ് – അതില്‍നിന്ന്
ധൂമലതികാ – വള്ളിപോലെ പുക
സമുത്തസ്ഥൗ – പൊങ്ങി.
ജനനീ! താം -അമ്മേ! അതിനെ
ജനഃ തവ രോമാവലിഃ ഇതി ജാനീതേ – ജനങ്ങള്‍ നിന്തിരുവടിയുടെ രോമാവലി എന്ന് ധരിക്കുന്നു.
പര്‍വതപുത്രിയായ അല്ലയോ അമ്മേ! ശ്രീ പരമേശ്വരന്റെ ക്രോധാഗ്നിയാല്‍ എരിഞ്ഞ ശരീരത്തോടെ കാമന് അവിടുത്തെ ആഴമുള്ള നാഭീസരസ്സിങ്കല് മുങ്ങി. അന്നേരം, ആ നാഭിയില്‍ നിന്നുയര്‍ന്ന പുക പടലങ്ങള്‍ നിന്തിരുവടിയുടെ രോമാവലികളാണെന്ന് ജനങ്ങള്‍ ധരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: