വഹത്യംബ സ്തംബേരമദനുജകുംഭപ്രകൃതിഭിഃ
സമാരബ്ധാം മുക്താമണിഭിരമലാം ഹാരലതികാം
കുചാഭോഗോ ബിംബാധരരുചിഭിരന്തഃ ശബലിതാം
പ്രതാപാവ്യാമിത്രാം പുരദമയിതുഃ കീര്‍തിമിവതേ
(ഹേ) അംബേ! – അല്ലയോ അമ്മേ!
കുചാഭാഗഃ – മുലത്തടം
സ്തംബേരമദനുജകുംഭ പ്രകൃതിഭിഃ – സ്തംബേരമദനുജന്റെ – ഗജാസുരന്റെ -മസ്തകത്തിലുണ്ടായ
മുക്താമണിഭി സമാരബ്ധാം – മുത്തുമണികളാല്‍ നിര്‍മിക്കപ്പെട്ട
അമലാം ഹാരലതികാം – നിര്‍മലമായ മുത്തുമാലയെ
ബിംബാധരരുചിഭി – തൊണ്ടിപ്പഴത്തിന്റെ ശോഭയുള്ള അധരത്തിന്റെ കാന്തിയാല്‍
അന്തഃശബളിതാം -ഉള്ളില്‍ ചിത്രവര്ണ്ണത്തോടുകൂടിയ
പ്രതാപവ്യാമിശ്രാം – പ്രതാപത്തോടെയുള്ള
പുരദമയിതുഃ – പുരദമനന്റെ – പരമേശ്വരന്റെ
കീര്‍ത്തിം ഇവ വഹതി – കീര്‍ത്തി എന്നപോലെ വഹിക്കുന്നു.
അല്ലയോ അമ്മേ! അവിടുത്തെ സ്തനമദ്ധ്യപ്രദേശം ഗജാസുരന്റെ മസ്തകത്തില്‍ നിന്ന് ലഭിച്ച മുത്തുമണികളാല്‍ ഉണ്ടാക്കപ്പെട്ടതും തൊണ്ടിപ്പഴം പോലെയുള്ള അവിടുത്തെ അധരകാന്തിയാല് അന്തഃശബളിതമായ നിര്‍മലമായ മുത്തുമാലയെ പരമശിവന്റെ പ്രതാപത്തോടുകൂടിയ കീര്‍ത്തിയോ എന്നുതോന്നുംവണ്ണം ധരിക്കുന്നു.
8547108794
പ്രതികരിക്കാൻ ഇവിടെ എഴുതുക: