പാലാഴിമഥനത്തില്‍ നിന്ന് മഹാലക്ഷ്മിയോടൊപ്പം ജനിച്ച സുലക്ഷണ എന്ന സ്ത്രീ പാര്‍വതിയുടെ പരിചാരികയായിരുന്നു. ഒരിക്കല്‍ നീരാട്ടിനുപോയ പാര്‍വ്വതി പുടവയെടുക്കാന്‍ മറന്നുപോയി. പാര്‍്വതി പുടവയെടുത്തുകൊണ്ടുവരാന്‍ സുലക്ഷണയെ പറഞ്ഞുവിട്ടു. എന്നാല്‍ കൊട്ടാരത്തിലെത്തിയ സുലക്ഷണ ശിവസൗന്ദര്യത്തില്‍ മുഗ്ദ്ധയായി ശിവനെ ആലിംഗനം ചെയ്തു.
കാമാരിയായ ശിവന് അവള്‍ക്കു വഴങ്ങി വേഴ്ച നടത്തി. ശിവബീജം അവളില്‍ പതിച്ചു. ആ സമയത്ത് പാര്‍വതീശാപമോര്‍ത്ത് ഭയന്ന സുലക്ഷണയോട് ശിവന് പരഞ്ഞു.‘നീ ഭയപ്പെടണ്ട. ഭര്‍ത്തൃമതിയാകുമ്പോള്‍ മാത്രമേ ഈ ബീജം പുത്രനായി പുറത്തുവരൂ.’’ വസ്ത്രമെടുക്കാന്‍ പോയ സുലക്ഷണ പതിവിലധികം സമയമെടുത്ത് പുടവയുമായി വന്നതും പരിഭ്രമിക്കുന്നതും കണ്ടപ്പോള്‍ പാര്‍വതി സംശയിച്ചു. ദിവ്യദൃഷ്ടികൊണ്ടു സംഭവിച്ചതൊക്കെ
മനസ്സിലാക്കി. ‘‘നീയൊരു തവളയായിപ്പോകട്ടെ’’യെന്നു ശപിച്ചു. അപ്രകാരം തവളയായി ജലത്തില്‍ പതിച്ച സുലക്ഷണയെ ശിവന് ചെന്നു കണ്ട് ആശ്വസിപ്പിച്ചു. ‘‘12 വര്‍ഷം കഴിഞ്ഞ് നീ സുന്ദരിയായ പെണ്‍കിട്ടിയായിത്തീരും. പുത്രിയില്ലാത്ത മയന് നിന്നെ മകളായി ഏറ്റെടുത്തു വളര്‍ത്തും മയന്റെപുത്രി മണ്ഡോദരിയാകുന്ന നിന്നെ അതി പ്രശസ്തനായ ഒരുവന് വിവാഹം കഴിക്കും. എന്റെ ബീജം നിന്റെ ഗര്‍ഭത്തില്‍ വളര്‍ന്ന് പ്രസിദ്ധനായ പുത്രനെ നീ പ്രസവിക്കും’’ എന്നീ വരങ്ങള്‍ നല്കി അനുഗ്രഹിച്ചു. അങ്ങനെ തവളയെപ്പോലെ മന്ദോദരമുണ്ടായിരുന്ന അവള്‍ക്ക് മണ്ഡോദരിയെന്നപേരുകിട്ടി. മയന്റെ വളര്‍ത്തുപുത്രിയും രാവണന്റെ പത്നിയുമായി. ശിവബീജം വളര്‍ന്ന് മേഘനാദനെ പ്രസവിച്ചു.
അദ്ധ്യാത്മരാമായണം മൂലം രണ്ടാം സര്‍ഗ്ഗത്തില്‍ രാവണപ്രതാപം വര്‍ണ്ണിക്കുന്നിടത്ത് അഗസ്ത്യന് ഇങ്ങനെ പറഞ്ഞു. രാവണജ്യേഷ്ഠനായ കുബേരന് രാവണന്റെ അധര്‍മ്മങ്ങളെപ്പറ്റി കേട്ടപ്പോള്‍ ഒരു ദൂതനെ അയച്ച് രാവണന് അധര്‍മ്മം ചെയ്യരുതെന്ന് ഉപദേശിച്ചു. ഇതുകേട്ട് കുപിതനായ രാവണന് സൈന്യസമേതം അളകാപുരി ആക്രമിച്ചു. കുബേരനെ തോല്പിച്ച് പുഷ്പകവിമാനം അപഹരിച്ചു. എന്നിട്ട് വിജയഭേരിയോടുകൂടി പോയി യമനേയും വരുണനേയും ജയിച്ചു. ഇന്ദ്രനെ വധിക്കാനുള്ള ആഗ്രഹത്തോടെ സ്വര്‍ഗ്ഗലോകം ആക്രമിച്ചു. അതിഘേരമായ യുദ്ധം നടക്കുമ്പോള്‍ ഇന്ദ്രന് രാവണനെ തോല്പിച്ച് ബന്ധിച്ചു. അപ്പോള്‍ മേഘനാഥന് അവിടെയെത്തി ഇന്ദ്രനോട് യുദ്ധംചെയ്ത് രാവണനെ മോചിപ്പിക്കുകയും ഇന്ദ്രനെ പിടിച്ചുകെട്ടി ലങ്കയിലേക്കു കൊണ്ടുവരികയും ചെയ്തു. അതിനാല്‍ ഇന്ദ്രജിത്ത് എന്ന പേരും കിട്ടി. ഒടുവില്‍ ബ്രഹ്മദേവന് ലങ്കയിലെത്തി ഇന്ദ്രനെ മോചിപ്പിച്ചുകൊണ്ടുപോയി. കൈലാസപര്‍വ്വതം പൊക്കി ശിവപ്രീതി സമ്പാദിച്ച രാവണന് ചന്ദ്രഹാസവും നേടിയിട്ട് യുദ്ധത്തിനായി ഹേഹയരാജ്യത്തിലേക്കുപോയി.
അഞ്ഞൂറുശിരസ്സും ആയിരം കൈകളുമുള്ള ഹേഹയനായ കാര്ത്തവീര്യാര്ജ്ജുനന് രാവണനെ ബന്ധിച്ച് തടവിലിട്ടു. ഇതറിഞ്ഞ് രാവണന്റെ മുത്തച്ഛനായ പുലസ്ത്യമഹര്‍ഷി എത്തി കാര്‍ത്തവീര്യാര്‍ജ്ജുനന്റെ തടവില്‍ നിന്നും രാവണനെ മോചിപ്പിച്ചു. പിന്നീടാണ് ബാലിയോട് എതിരിടാന്‍ പോയതും ബാലിയുടെ ബന്ധനത്തിലായതും. പിന്നെ ബാലിയുമായി മൈത്രിയുണ്ടാക്കി.
( തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: