മഹാബലിയുടെ പുത്രനായ വിരോചനന്റെ പുത്രന് വൈരോചനന്‍ എന്ന അസുരന്റെ മകളുടെ മകളാണ് കുംഭകര്‍ണ്ണന്റെ ഭാര്യ. പേര് രാമായണങ്ങളില്‍ ഇല്ല. അവരുടെ പുത്രന്മാര് കുംഭനും നികുംഭനുമായിരുന്നു. ശൈലൂഷ്യന്‍ എന്ന ഗന്ധര്‍വ്വന്റെ പുത്രിയായ സരമയായിരുന്നു വിഭീഷണപത്നി. ഇവര്‍ക്ക് ഒരു പുത്രിയുണ്ടായിരുന്നു ത്രിജട. സരമയും ത്രിജടയും സീത ലങ്കയിലെ അശോകവനികയില്‍ വസിക്കുമ്പോള്‍ വളരെ സഹായങ്ങള്‍ ചെയ്തിരുന്നു.
ശൂര്‍പ്പണഖയുടെ ഭര്‍ത്താവ് വിദ്യുജ്ജിഹ്വന്‍. അയാള്‍ രാവണന്റെ സൈന്യത്തിലെ ഒരു പ്രമുഖനായിരുന്നു. ഒരിക്കല്‍ ദേവാസുരയുദ്ധത്തില്‍ രാവണനോടൊപ്പം പങ്കെടുത്തു. എന്നാല്‍ അബദ്ധത്തില്‍ രാവണന്റെ അസ്ത്രമേറ്റ് വിദ്യുജ്ജിഹ്വന്‍ വധിക്കപ്പെട്ടു. സഹോദരീഭര്‍ത്താവ് തന്നാല്‍കൊല്ലപ്പെട്ടതില്‍ രാവണന് അത്യധികമായ സങ്കടമുണ്ടായി. താന്‍ ഇനി ആരെ വരിക്കും എന്ന് ശൂര്‍പ്പണഖ ചോദിച്ചു. ജനസ്ഥാനത്തില്‍ പോയി വസിച്ചുകൊള്ളാനും ഇഷ്ടമുള്ളയാളെ വരിച്ചുകൊള്ളാനും രാവണന് പറഞ്ഞു. അന്നുമുതല്‍ ശൂര്‍പ്പണഖ ദണ്ഡകവനത്തിലെത്തി അര്ദ്ധസഹോദരന്മാരായ ഖരദൂഷണന്മാരോടൊപ്പം താമസമായി.
മേഘനാദന്റെ ജനനം
രാവണന്റെ പ്രഥമപുത്രനായ മേഘനാദന് ശിവന്റെ ബീജത്തില്‍ നിന്നു ജനിച്ചതാണ്. ജനിച്ച സമയത്ത് ഇടിവെട്ടുംപോലെ ഉറക്കെ നിലവിളിച്ചു. അതിനാല്‍ മേഘനാദന് എന്നു പേരുകട്ടി. ശിവബീജത്തില്‍ നിന്നും ജനിച്ചതിനാല്‍ പരമശിവന് മേഘനാദനോട് അത്യധികമായ വാത്സല്യമുണ്ടായിരുന്നു. മേഘനാദനെ വിദ്യാഭ്യാസം ചെയ്യിച്ചത് ശിവനായിരുന്നു. ഇന്ദ്രജാലം, മഹേന്ദ്രജാലം, ഖഗേന്ദ്രജാലം, നരേന്ദ്രജാലം, സുരേന്ദ്രജാലം, അഗ്നിസ്തംഭം, ജീവസ്തംഭം, ആകാശസഞ്ചാരം, പരകായപ്രവേശം, തിരോധാനം, രൂപമാറ്റം തുടങ്ങി സര്‍വ്വവിദ്യകളും ശിവന് മേഘനാദനെ അഭ്യസിപ്പിച്ചു. അതുകൊണ്ട് മേഘനാദന് മായാവി എന്നും പേരുകിട്ടി. കാനീനന്‍, രാവണി, ഇന്ദ്രജിത്ത് എന്നിങ്ങനെയും പേരുകളുണ്ട്. മേഘനാദന് രാവണനോടൊപ്പം സ്വര്‍ഗ്ഗലോകം ആക്രമിച്ചു. ഇന്ദ്രന് വിഷ്ണുവിനെ അഭയം പ്രാപിച്ചു. അവരെ വധിക്കാന്‍ സമയമായിട്ടില്ലെന്നും കാലമെത്തുമ്പോള്‍ താന്‍ രാവണനെ വധിച്ചുകൊള്ളാമെന്നും ഭഗവാന് വിഷ്ണു ആശ്വസിപ്പിച്ചു. ഇന്ദ്രന് മടങ്ങിയെത്തി രാവണനുമായി യുദ്ധം തുടങ്ങിയ ഇന്ദ്രപുത്രനായ ജയന്തന് മേഘനാദനോടും യുദ്ധംചെയ്തു. ശിവന് സമ്മാനിച്ച തിരോധാനവിദ്യ ഉപയോഗിച്ച് മറഞ്ഞുനിന്ന് ശരമാരിചൊരിഞ്ഞ് ജയന്തനെ വീഴ്ത്തി. ആ സമയത്ത് ഇന്ദ്രാണിയുടെ പിതാവായ പുലോമാവ് ജയന്തനെ എടുത്ത് സമുദ്രത്തില്‍ ഒളിപ്പിച്ചു.
ഇന്ദ്രന് വജ്രായുധം പ്രയോഗിച്ച് രാവണനെ വീഴ്ത്തി. മേഘനാദന് അദൃശ്യനായി നിന്ന് ശരമാരികൊണ്ട് ദേവേന്ദ്രനെ ബന്ധനസ്ഥനാക്കി. രാവണനും മേഘനാദനും കൂടി ഇന്ദ്രനെ എടുത്ത് ലങ്കയിലേക്കുകൊണ്ടുപോയി. ദേവന്മാര് ബ്രഹ്മാവിനെ അഭയം പ്രാപിച്ചപ്പോള്‍ ബ്രഹ്മാവ് ലങ്കയിലെത്തി ഇന്ദ്രനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ ഉപദേശപ്രകാരം മേഘനാദന് ഇന്ദ്രനെ മോചിപ്പിച്ചു. സന്തുഷ്ടനായ ബ്രഹ്മാവ് മേഘനാദന് ഇന്ദ്രജിത്ത് എന്നുപേരു നല്കി. മേഘനാദന് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടും കാട്ടിലും, ജലത്തിലുമൊക്കെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരുവിമാനം സമ്മാനിച്ചു. കൂടാതെ ആയുധമേല്‍ക്കാത്ത ഒരുപടച്ചട്ട, അത്ഭുതകരമായ ആയുധങ്ങള്‍ എന്നിവയും സമ്മാനിച്ചു. പതിന്നാലുവര്‍ഷം ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയുമിരിക്കുന്ന ഒരാള്‍ മാത്രമേതന്നെ വധിക്കാവൂ എന്നവരവും മേഘനാദന് ആവശ്യപ്പെട്ടു. ബ്രഹ്മാവ് ആ വരവും നല്കി. ഇപ്രകാരം മനുഷ്യര്‍ക്കോ ദേവന്മാര്ക്കോ, അസുരന്മാര്‍ക്കോ ഇതുവരെ ലഭിക്കാത്ത എല്ലാവരങ്ങളും സമ്മാനങ്ങളും മേഘനാദന് ലഭിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: