ദീപക് പറമ്പോള്‍,പുതുമുഖം അനശ്വര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിവേക് ആര്യന് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ ഓര്‍മ്മയില്‍ ഒരു ശിശിരം’ തിയേറ്ററില്‍.അശോകന്, സുധീര്‍ കരമന, ശ്രീജിത്ത് രവി, ഇര്‍ഷാദ്, അലന്‍സിയര്‍, സിജോയ് വര്‍ഗ്ഗീസ്, കോട്ടയം പ്രദീപ്, നീനാ കുറുപ്പ്, രാരിഷ, ബബിത ബഷീര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പുതുമുഖങ്ങളായ എല്‍ദോ മാത്യു, സാംസിബിന്‍, ജെയിംസ് ദേവസ്സി എന്നിവരും അഭിനയിക്കുന്നു.
മാക്ട്രോ പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ജെയിംസ് നിര്‍വ്വഹിക്കുന്നു. വിഷ്ണു രാജ് എന്‍.ആര്. എഴുതിയ കഥയ്ക്ക് സി.ജി. ശിവപ്രസാദ്, അപ്പു ശ്രീനിവാസന് നായര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ബി.കെ.ഹരിനാരായണന്, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് രഞ്ജിന് രാജ് സംഗീതം പകരുന്നു. വിജയ് യേശുദാസ്, ഹരിചരണ്‍, ബെന്നി ദയാല്‍, മെറിന് ഗ്രിഗറി എന്നിവരാണ് ഗായകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: