ആരാധകരെ ആവേശത്തിലാഴ്ത്തി പൃഥ്വിരാജ് നായകനാക്കുന്ന ‘ബ്രദേര്‍സ് ഡേ’ ടീസര്‍ എത്തി. കലാഭവന്‍ ഷാജോണ്‍ തിരക്കഥ എഴുത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നറായിട്ടാകും എത്തുക. പൃഥ്വിയ്ക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളികളുടെ പ്രിയതാരത്തിനോടൊപ്പം താരസുന്ദരിമാരും ചിത്രത്തില്‍ ഉണ്ട്. പൃഥ്വിരാജ് ഒരു സഹോദരന്റെ വേഷത്തിലായിരിക്കും സിനിമയില്‍ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
തന്നെ തേടിയെത്തുന്ന ഏതൊരു കഥാപത്രവും അതിന്റേതായ തന്മയത്തോടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കയ്യടി വാങ്ങുന്ന താരമാണ് പൃഥ്വി. സീരിയസ്സായ കഥാപാത്രങ്ങള്‍ക്കൊപ്പം കോമഡിയും പൃഥ്വിക്ക് ഇണങ്ങുമെന്ന് ടീസര്‍ തെളിക്കുന്നു. എല്ലാ തരത്തിലുളള പ്രേക്ഷകരേയും കയ്യിലെടുക്കാനാണ് സിനിമയുടെ ശ്രമം. കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വന്ന ചിത്രങ്ങളിലെല്ലാം പൃഥ്വി സീരിയസായ കഥാപാത്രങ്ങളിലാണ് എത്തിയത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഷാജോണിന്റെ ബ്രദേഴ്സ് ഡേ ടീസറിലൂടെ പറയാന്‍ സാധിക്കും. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും. വേള്‍ഡ് വൈഡ് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ തമിഴ് നടന് പ്രസന്നയും അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: