‘പുതുമുഖം ചിപ്പി ദേവസ്യ, ബേബി അക്ഷര കിഷോര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജഹാംഗീര്‍ ഉമ്മര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാര്‍ച്ച് രണ്ടാം വ്യാഴം’ ജൂലായ് 26-ന് തീയറ്ററിലെത്തുന്നു.
ഫോര്‍ ലൈന്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഷമ്മി തിലകന്,ശ്രീജിത്ത് രവി,പാഷാണം ഷാജി, പി.ശ്രീകുമാര്‍, സുനില്‍ സുഖദ, നോബി, കോട്ടയം പ്രദീപ്, കിടിലം ഫിറോസ്, ഡോക്ടര്‍ സതീഷ്, ഷാനവാസ്, രാജാ അസീസ്സ്, ഗിന്നസ് വിനോദ്, ഡോക്ടര്‍ ഇക്ബാല്‍, റിയാസ് മറിമായം, ആബീദ് മജീദ്, സലീം മൈലക്കല്‍, സീമ നായര്‍, അഞ്ജന അപ്പുക്കുട്ടന്, ടി. ടി. ഉഷ, സ്റ്റെല്ല, പിരപ്പന്‍കോട് ശാന്ത, മനീഷ സിംഗ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം മലയാളത്തിലെ പ്രശസ്തതാരം മിഥുന് രമേശ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാധാമണി പരമേശ്വരന്, പൂവച്ചല്‍ ഹുസൈന്, കാനേഷ് പൂനൂര്, ഡോക്ടര്‍ സുനില്‍ എസ്. പരിയാരം എന്നിവരുടെ വരികള്‍ക്ക് അന്‍വര്‍ ഖാന് സംഗീതം പകരുന്നു. ആലാപനം-പി ജയചന്ദ്രന്,നജീം അര്‍ഷാദ്, ചിത്ര, റിമി ടോമി, ജോത്സ്ന. ക്യാമറ-ഹാരീസ് അബ്ദുള്ള, എഡിറ്റര്‍-പീറ്റര്‍ സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: