ദിലിപീന്റെ അനിയന് അനൂപ് സംവിധാനം ചെയുന്ന ആദ്യ ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി. പൂജാ ചടങ്ങില്‍ സിനിമാ രംഗത്തുളള നിരവധി വ്യക്തികള്‍ പങ്കെടുത്തു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. പുതുമുഖ താരങ്ങളാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോട് അനുബന്ധിച്ച് മുമ്പ് സിനിമയിലേക്ക് പുതുമുഖ താരങ്ങളെ തേടികൊണ്ടുളള കാസ്റ്റിംഗ് കോള്‍ നടന്നിരുന്നു.
മലര്‍വാടി ആര്‍ട്സ് ക്ലബിന് ശേഷമാണ് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് പുതിയ നടീനടന്മാരെ തേടികൊണ്ടുളള കാസ്റ്റിംഗ് കോളുമായി എത്തിയിരുന്നത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍ തുടങ്ങി നിരവധി പുതിയ താരങ്ങള്‍ മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ മലയാളത്തിലേക്ക് കടന്നുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: