ന്യൂഡല്‍ഹി: ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അമീര്‍ ഖാന്, സല്മാന് ഖാന്, ഷാരൂഖ് ഖാന് എന്നിവരെ ഒന്നിച്ചുള്ള ഒരു ചിത്രത്തിന് ചലച്ചിത്ര ആരാധാകര്‍ കൊതിച്ചിട്ടുണ്ടാകും. ഒരു തിരക്കഥാകൃത്തിനും ഖാന് ത്രയങ്ങളെ ഒന്നിപ്പിക്കാന്‍ ഇതുവരെ സാധിച്ചിച്ചിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ബോളിവുഡില്‍ നിന്നു കേള്‍ക്കുന്ന വാര്‍ത്ത സന്തോഷം നല്‍കുന്നതാണ്. സൂപ്പര്‍ താരങ്ങള്‍ മൂന്നു പേരും ഒന്നിച്ച് സ്ക്രീനില്‍ എത്തുന്നു. ഇവരെ ഒന്നിപ്പിച്ച് ബോളിവുഡ് സംവിധായകന്മാരൊന്നുമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടിവെള്ള സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ജലശക്തി അഭിയാന്റെ ജല്‍ സഞ്ചയ് പ്രമോഷനു വേണ്ടിയുള്ള വീഡിയോയ്ക്കു വേണ്ടി മൂന്നു ഖാന്മാരും ഒന്നിക്കണമെന്നാണ് ഇവരോടു പ്രധാനമന്ത്രി നിര്‍ദേശിച്ചത്.
പ്രധാനമന്ത്രിയുടെ ക്ഷണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് നടന്മാരെ നേരില്‍ കണ്ടതായാണു സൂചന. ജലസംരക്ഷണ സന്ദേശത്തിന്റെ ഭാഗമായുള്ള വീഡിയോയില്‍ അമീര്‍ ഖാനും അമിതാഭ് ബച്ചനും ഇപ്പോള്‍ പങ്കാളികളാണ്. എന്നാല്‍, കൂടുതല്‍ പൊതുജനശ്രദ്ധ ലഭിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നത് നന്നാകുമെന്ന് ക്രിയേറ്റിവ് ടീമിന്റെ നിര്‍ദേശപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍. സംരഭത്തില്‍ പങ്കാളിയാകാന്‍ സല്‍മാനും ഷാരൂഖും സമ്മതവും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: