തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച നടനായി മോഹന്‍ ലാലും(ഒടിയന്) നടിയായി നിമിഷ സജയ ( ഈട ) നും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ മികച്ച നടനായി ജോജു ജോർജ്ജും (ജോസഫ്), രണ്ടാമത്തെ മികച്ച നടിയായി ലെന (വിവിധ ചിത്രങ്ങള്‍)യും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിത്രത്തിനുള്ള ജന്മഭൂമി അവാര്‍ഡിന് സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു. സഖറിയ മുഹമ്മദ് സംവിധാനം ചെയ്ത് സമീര്‍ തഹീറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി (ഇ മ യൗ)നാണ് മികച്ച സംവിധായകന്. ജൂറി ചെയര്മാന് ടി കെ രാജീവ് കുമാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
തിരക്കഥാകൃത്ത്: ഷാഹി കബീര്‍ (ജോസഫ്), ഗാനരചയിതാവ്: ബി ആര് പ്രസാദ് (തട്ടിന് പുറത്ത് അച്ചുതന്), സംഗീത സംവിധായകന്: കൈലാസ് മോനോന് ( തീവണ്ടി), ഗായകന്:കെ.എസ്. ഹരിശങ്കര്‍ (തീവണ്ടി ), ഗായിക: സിത്താര കൃഷ്ണകുമാര്‍, ക്യാമറാമാന്:എസ് കുമാര്‍ (ഞാന്‍ പ്രകാശന്), കലാസംവിധാനം: സുനിൽ ബാബു (കായംകുളം കൊച്ചുണ്ണി), എഡിറ്റര്‍:പ്രവീണ്‍ പ്രഭാകര്‍ (കൂടെ), ശബ്ദലേഖനം:പ്രമോദ് തോമസ് ( ഈട) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.
ടി.കെ രാജീവ് കുമാര്‍ (ചെയര്മാന്). മേനക സുരേഷ്കുമാര്‍, ജലജ ,ഭാവചിത്ര ജയകുമാര്‍, ടി ജയചന്ദ്രന്, പി ശ്രീകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: