തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി എംപിക്ക് വേണ്ടി വോട്ട് അഭ്യര്ഥിച്ചതുമായി ബന്ധപ്പെട്ടു സൈബറിടത്തെ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി നടന് ബിജു മേനോന്. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചതില്‍ ഒരു തെറ്റുമില്ല, അദ്ദേഹം എനിക്ക് ജ്യേഷ്ഠ തുല്യനാണ്. അത്തരം ഒരാള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിക്കുക എന്നത് എന്റെ കടമ മാത്രമാണ്.
സുരേഷ് ഗോപിയെ പോലെ ഒരു മനുഷ്യസ്നേഹിയെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ ജനപ്രതിനിധിയായി ലഭിച്ചാല്‍ അതു തൃശൂരിന്റെ ഭാഗ്യമാണെന്നുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജു മേനോന് പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ചില ഇടതുപക്ഷ സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നു ബിജു മേനോനു നേരേ രൂക്ഷമായ ആക്രമണം ഉണ്ടായത്. ബിജുവിന്റെ ചിത്രങ്ങള്‍ ബഹിഷ്കരിക്കണം എന്നതടക്കം ആഹ്വാനങ്ങളും ഇത്തരം ഗ്രൂപ്പുകളില്‍ സജീവമായിരുന്നു.
തനിക്കെതിരേ ഒരു കാരണവും കൂടാതെയുണ്ടായ മോശം പരാമര്‍ശങ്ങള്‍ കണ്ടു വേദന തോന്നിയിരുന്നെന്നും എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന പൂര്‍ണബോധ്യത്തില്‍ അതു കൂടുതല്‍ കാര്യമായി എടുത്തില്ലെന്നും ബിജു. നാളെ പുറത്തിറങ്ങുന്നു ബിജു മേനോന് നായകാനാകുന്ന സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ബിജു മേനോന് മറുപടി നല്‍കിയത്. സുരേഷ് ഗോപിയുടെ പാര്‍ട്ടി തനിക്ക് വിഷയമല്ലെന്നും വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ ചെയ്തതു കടമയാണെന്ന വാസ്തവം ജനം തിരിച്ചറിയുമെന്നും ബിജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: