അഞ്ച് വര്‍ഷത്തേക്ക് ഒരു സാധനത്തിനും വിലവര്ദ്ധിപ്പിക്കില്ലെന്നായിരുന്നു ഇടത് മുന്നണിയുടെ മുഖ്യവാഗ്ദാനം. അധികാരത്തിലെത്തിയത് മുതല്‍ ഏതെല്ലാം സാധനങ്ങള്‍ക്ക് വിലകൂട്ടാമെന്ന പരീക്ഷണത്തിലായിരുന്നു സര്‍ക്കാര്‍. ഒരുവിധത്തിലും ജനങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയാണ് ഇടതുസര്ക്കാരിനെന്നുവേണം കരുതാന്‍. ഏറ്റവും ഒടുവിലത്തേതാണ് വൈദ്യുതി നിരക്ക് കൂട്ടിക്കൊണ്ടുള്ള തീരുമാനം. യാതൊരു കരുണയുമില്ലാതെയാണ് നിരക്കുവര്‍ദ്ധന എന്നത് വ്യക്തമാണ്.
നിലവിലുള്ള നിരക്കില്‍നിന്ന് 6.8 ശതമാനമാണ് ആകെ വര്‍ദ്ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 11.4 ശതമാനവും വ്യവസായ ഉപഭോക്താക്കളില്‍ എല്‍ടി വിഭാഗത്തിന് 5.7 ശതമാനവും എച്ച്ടി വിഭാഗത്തിന് 6.1 ശതമാനവും കൊമേഷ്യല്‍ വിഭാഗത്തിന് 3.3 ശതമാനവുമാണ് വര്‍ധന. വൈദ്യുതി വാങ്ങിയതിലൂടെഉണ്ടായ 1,100 കോടിരൂപയുടെ നഷ്ടം നികത്താനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് നിവേദനം നല്‍കിയത്. ഇതില്‍ 902 കോടിരൂപ നിരക്കുവര്‍ദ്ധനയിലൂടെ ഈടാക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന് അനുവാദം നല്കുകയാണുണ്ടായത്. പരിഷ്ക്കരിച്ച താരിഫ് നിരക്ക് പ്രാബല്യത്തില്വന്നുകഴിഞ്ഞു.
റഗുലേറ്ററി കമ്മീഷന് അംഗീകരിച്ച കണക്കനുസരിച്ച് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാര്‍ജില്‍ 18 രൂപ മുതല്‍ 254 രൂപവരെ വര്‍ദ്ധനയുണ്ടാകും. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ നിലവില്‍ നല്‍കുന്നത് 175 രൂപയാണ്. ഇനി 18 രൂപ അധികം നല്‍കണം. 75 യൂണിറ്റുവരെ നിലവില്‍ 260. ഇനി 35 രൂപ അധികം നല്‍കണം. 100 യൂണിറ്റുവരെ ഇപ്പോള്‍ 345. ഇനി 42 രൂപ അധികമാകും. 125 യൂണിറ്റിന് ഇപ്പോള്‍ നല്‍കുന്നത് 458. ഇനി 60 രൂപ അധികം നല്‍കണം. 150 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ നല്കുന്ന 570 രൂപയേക്കാള്‍ 67 രൂപ കൂടുതല്‍ നല്‍കണം. 175 യൂണിറ്റുവരെ 723 രൂപ നല്കുന്നവര് 90 രൂപ കൂടുതലായി നല്‍കണം. 200 യൂണിറ്റുവരെ 875 രൂപ നല്കുന്നവര് ഇനി 97 രൂപ അധികം നല്‍കണം. 511 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ നല്‍കുന്നത് 3913 രൂപ. ഇനി 254 രൂപ അധികം നല്‍കണം.
ഗാര്‍ഹിക വിഭാഗം (പ്രതിമാസം 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവരുടെ ചാര്‍ജ്) 050 യൂണിറ്റിന് നിലവില്‍ സിംഗിള്‍ ഫേസിന് മാസം 30 രൂപയും ത്രീഫേസിന് മാസം 80 രൂപയും. ഇത് യഥാക്രമം 35 രൂപയും 90 രൂപയുമാക്കി.·51100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ നിലവില്‍ സിംഗിള്‍ ഫേസിന് 30 രൂപയും ത്രീഫേസിന് 80 രൂപയുമാണ് നല്‍കുന്നത്. ഇത് യഥാക്രമം 45 രൂപയും 90 രൂപയുമായി.
ന്മ101150 യൂണിറ്റിന് നിലവില്‍ സിംഗിള്‍ ഫേസിന് 30 രൂപയും ത്രീഫേസിന് 80 രൂപയുമാണ് നല്‍കുന്നത്. ഇത് 55 രൂപയും 100 രൂപയുമായി.
ന്മ151200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ നിലവില്‍ സിംഗിള്‍ ഫേസിന് 30 രൂപയും ത്രീഫേസിന് 80 രൂപയുമാണ് നല്‍കുന്നത്. ഇത് 70 രൂപയും 100 രൂപയുമായി. 201250 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ നിലവില്‍ സിംഗിള്‍ ഫേസിന് 30 രൂപയും ത്രീഫേസിന് 80 രൂപയുമാണ് നല്‍കുന്നത്. ഇത് യഥാക്രമം 80 രൂപയും 100 രൂപയുമായി. സ്ഥാപനങ്ങളും കമ്പനികളും വരുത്തിയ കുടിശ്ശിക ചില്ലറയല്ല. ഏതാണ്ട് മൂവായിരം കോടിരൂപ പിരിച്ചെടുക്കാനിരിക്കെയാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയായി നിരക്ക് കൂട്ടിയത്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ ജനങ്ങള്‍ക്കാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: