കുവൈറ്റ് സിറ്റി : അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൂവായിരം വിദേശികളെ നാടുകയറ്റാനാണ് കുവൈത്ത് സര്‍ക്കാര്‍ ഉത്തരവ്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പൊതുമേഖലയില്‍ 100 ശതമാനം സ്വദേശി വത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.അഡ്മനിസ്ട്രേറ്റീവ് ജോലികളുള്ള വിദ്ദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാനാണ് ഉത്തരവ്. ഇക്കാര്യത്തില്‍ മന്ത്രി സഭയുടെ പൂര്‍ണ പിന്തുണയോടെയാണ് സിവില്‍ സര്‍വീസ് കമ്മീഷന്റെ നടപടി. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസ മന്ത്രാലയം ഒഴിവാകേണ്ടവരുടെ പട്ടിക ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.
പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വിദേശികളെ ഒഴിവാക്കി വിദേശികളെ നിയമിക്കുന്ന ഇഹ ലാല്‍ പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നുണ്ടന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇഹ ലാല്‍ പദ്ധതി പ്രകാരം 5 വര്‍ഷത്തിനുള്ളില്‍ നാല്പ്പൊന്നായിരം വിദേശികളെ തിരിച്ചയക്കാനാണ് സര്‍ക്കാര്‍ നീക്കം.
അടുത്തയിടെ വിദ്യഭ്യാസ മന്ത്രാലയം 176 വിദേശികളെയും, മതകാര്യ മന്ത്രാലയം 220 പേരെയും, ജല-വൈദ്യുത മന്ത്രാലയം 39 പേരേയുംസര്വ്വീസില് നിന്നും പിരിച്ചു വിട്ടിരുന്നു
സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കും. സ്വകാര്യ മേഖലയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം തസ്തികകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: