ഭക്തിയും ലാളിത്യവും സംഗമിക്കുന്ന ‘ഹരേ കൃഷ്ണാ…..’ ആല്‍ബം ആസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിക്കഴിഞ്ഞു. ചലച്ചിത്ര പിന്നണി രംഗത്തെ യുവഗായക നിരയില്‍ ഏറ്റവും ശ്രദ്ധേയനായ രഞ്ജിത് ജയരാമനാണ് രചനയും സംഗീതവും. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ യുടൂബില്‍ മുപ്പത്തി അയ്യായിരം പേർ ആസ്വദിച്ചു കഴിഞ്ഞു.
ദേശീയ പുരസ്കാര ജേതാവ് ബിജിബാലിന്റെ നേതൃത്വത്തിലുള്ള ബോധി സൈലന്റ് സ്കോപ്പ് എന്ന കമ്പനിയാണ് ഈ കൃഷ്ണഗീതം ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. മാത്രമല്ല ഇതിന്റെ എഡിറ്റിങ്ങും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ബിജിബാലിന്റെ പത്നി ശാന്തിയുടെ ജന്മദിനത്തിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
പ്രശസ്ത ഗായിക സൗമ്യ രാമകൃഷ്ണന്റെ ‘ഉഷപൂജ’ എന്ന ഗാനത്തിന്റെ ആലാപനം അതീവ ഹൃദ്യമാണ്. ഓര്ക്കസ്ട്രേഷന് നിര്‍വ്വഹിച്ചിരിക്കുന്നത് വിജയ് ജേക്കബും ഫ്ളൂട്ട് നിഖില്‍ റാമും തബല രഞ്ജിത്തിന്റെ ഗുരു തന്നെയായ രാധാകൃഷ്ന് മാസ്റ്ററുമാണ്. പാട്ടിലെ ഭക്തിഭാവം ജ്വലിപ്പിക്കുന്ന രീതിയിലാണ് പ്രശസ്ത നര്‍ത്തകി ഉണ്ണിമായ നൃത്താവിഷ്കാരം ചെയ്തിരിക്കുന്നത്.
സൗമ്യയുടെ ഭാവതീവ്രമായ ആലാപനവും ഹരേകൃഷ്ണാ എന്ന ഹാര്മ്മണിയും പാട്ടിലുടനീളം നിറഞ്ഞുനില്ക്കുന്ന പുല്ലാങ്കുഴല്‍ നാദവും കഷ്ണഭക്തിയുടെ അവാച്യമായ അനുഭൂതിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. പാട്ടിന്റെ പശ്ചാത്തലത്തിലുള്ള നിലവിളക്കിന്റെ വെളിച്ചത്തിലുള്ള സന്ധ്യാദൃശ്യം ചിത്രീകരിച്ചിരിക്കുന്നത് ക്യാമറാമാന് പ്രയാഗ് മുകുന്ദനാണ്. പ്രതിഭകളുടെ സംഗമം കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും ‘ഹരേ കൃഷ്ണ…’ പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യസംഗീത വിരുന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: