സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മുഖം മൂടി അണിഞ്ഞ് കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ച അബ്രഹാം ഖുറേഷി മുഖം മൂടി മാറ്റുന്നു. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന വാര്‍ത്ത പ്രഖ്യാപിച്ച് നടന് മോഹന്‍ലാല്‍. റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു. നടന് മോഹന്‍ലാല്‍, മുരളി ഗോപി എന്നിവരോടൊപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.
ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ക്കഥ മാത്രമാകില്ല രണ്ടാം ഭാഗത്തില്‍ കാണുകയെന്ന് സംവിധായകന് പൃഥിരാജ് അറിയിച്ചു. ആദ്യ ഭാഗത്തില്‍ ഒരു മഞ്ഞ് കട്ടയുടെ മുകള്ഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിലേറെ കാണാന്‍ കിടക്കുന്നുണ്ടെന്നും തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി. മോഹന്‍ലാലിന്റെ അബ്രഹാം ഖുറേഷിയുടെ അന്താരാഷ്ട്ര ഇടപെടലുകളായിരിക്കും ചിത്രം.
ലൂസിഫറിന്റെ വലിയ വിജയമാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ ധൈര്യം തന്നത്. ‘ലൂസിഫര്‍ 2 എന്നത് ലൂസിഫര്‍ സിനിമയുടെ തുടര്‍ക്കഥയല്ല, അവിടെ ഈ കഥാപാത്രങ്ങള്‍ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നത്. അതിനോടൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തില്‍ ഉണ്ടാകും. എമ്ബുരാന് എന്നാണ് സിനിമയുടെ പേര്.’-പൃഥ്വിരാജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: